Daily News
ഒടുവില്‍ മനസ്സ് തുറന്ന് ധോണി; അതെ കോഹ്‌ലിയ്ക്കു വേണ്ടിയാണ് അത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jan 13, 11:27 am
Friday, 13th January 2017, 4:57 pm

dhoni


“വ്യത്യസ്ത നായകനു കീഴില്‍ അണി നിരക്കുക എന്നത് നല്ലെരു കാര്യമായി തോന്നുന്നില്ല. ടീമിനെ സംബന്ധിച്ചിടത്തോളം ഒരൊറ്റ നായകനെ ഉണ്ടാകാന്‍ പാടുള്ളു” ധോണി വ്യക്തമാക്കി.


മുംബൈ: ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞതിനെ കുറിച്ച് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഒടുവില്‍ മനസ്സു തുറന്നു. വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത നായകനുണ്ടാവുക എന്നത് ക്രിക്കറ്റിനു ഗുണകരമല്ലെന്നും അതിനാലാണ് താന്‍ നായകസ്ഥാനം ഒഴിഞ്ഞത് എന്നുമാണ് ധോണി പറഞ്ഞത്.


Also read അര്‍ണബ് ഗോസ്വാമിയുടെ പുതിയ ചാനലില്‍ ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിന് 30 കോടിനിക്ഷേപം


നായകസ്ഥാനം ഒഴിഞ്ഞ ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തിലാണ് ധോണി മനസ്സു തുറന്നത്. “വ്യത്യസ്ത നായകനു കീഴില്‍ അണി നിരക്കുക എന്നത് നല്ലെരു കാര്യമായി തോന്നുന്നില്ല. ടീമിനെ സംബന്ധിച്ചിടത്തോളം ഒരൊറ്റ നായകനെ ഉണ്ടാകാന്‍ പാടുള്ളു” ധോണി വ്യക്തമാക്കി.

വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി വരെ നായകനായി തുടര്‍ന്നിരുന്നെങ്കില്‍ ക്യാപ്റ്റനെന്ന നിലയില്‍ ചില റെക്കോര്‍ഡുകള്‍ നേടാന്‍ കഴിയുമായിരുന്നു. പക്ഷേ അത് കൊണ്ട് ടീമിന് യാതൊരു വിധ പ്രയോജനങ്ങളും ഉണ്ടാവുകയില്ല. അതുകൊണ്ടാണ് ഇപ്പോള്‍ വിരമിച്ചത്.

ഏകദിനത്തിലും ട്വന്റി 20യിലും നായകനാവുക എന്നത് വലിയ വെല്ലുവിളിയുള്ള കാര്യമല്ല  വിരാട് ഇപ്പോള്‍ അതിനു പ്രാപ്തനുമാണ്. കളിക്കളത്തില്‍ ഇനിയൊരു ഉപനായകന്റെ കടമയാണ് എനിക്കു വഹിക്കാനുള്ളതെന്നും ധോണി വ്യക്തമാക്കി.

വൃദ്ധിമാന്‍ സാഹ തനിക്ക് പകരക്കാരനാണെന്നു മനസ്സിലാക്കിയപ്പോഴാണ് താന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചതെന്നും അതുപോലെയാണ് ഇപ്പോള്‍ കോഹ്‌ലിക്കായി നായകസ്ഥാനവും ഒഴിയുന്നതെന്നും പറഞ്ഞ ധോണി ചില സമയങ്ങളില്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു.