ലോകകപ്പ് ടീമില്‍ ധോണിയുള്ളത് കോഹ്‌ലിയ്ക്ക് സഹായകമാകും: സുനില്‍ ഗവാസ്‌കര്‍
ICC WORLD CUP 2019
ലോകകപ്പ് ടീമില്‍ ധോണിയുള്ളത് കോഹ്‌ലിയ്ക്ക് സഹായകമാകും: സുനില്‍ ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 26th December 2018, 11:14 am

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയെ ടീമിലേക്ക് തിരിച്ചുവിളിച്ചതില്‍ അത്ഭുതപ്പെടാനില്ലെന്ന് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. 2019 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമാണ് ധോണിയെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

അതേസമയം ധോണിയുടെ സാന്നിധ്യം യുവതാരവും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിന്റെ ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്യുമെന്ന വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. ധോണി തന്നെയായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. വിക്കറ്റിന് പിന്നില്‍ ധോണിയേക്കാള്‍ മികച്ച താരമില്ല. എന്നാല്‍ റിഷഭിനെ സംബന്ധിച്ച് അത് ദോഷം ചെയ്യില്ല.

ALSO READ: പന്ത് ചുരണ്ടാന്‍ തന്നെ പ്രേരിപ്പിച്ച് വാര്‍ണര്‍; നിര്‍ണായക വെളിപ്പെടുത്തലുമായി ബാന്‍ക്രോഫ്റ്റ്

റിഷഭ് മികച്ച താരമാണ്. ഫോം തെളിയിച്ചാല്‍ റിഷഭിനും ടീമിലിടം നേടാം. കാരണം റിഷഭിനെപ്പോലൊരും ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ടീമിന് ഗുണം ചെയ്യും- ഗവാസ്‌കര്‍ പറഞ്ഞു.

ധോണി ടീമിലുള്ളത് ലോകകപ്പ് പോലുള്ള ടൂര്‍ണ്ണമെന്റില്‍ വിരാട് കോഹ്‌ലിയ്ക്ക് സഹായകമാകുമെന്നും അദ്ദേഹം വിലയിരുത്തി. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ബൗളറെ തെരഞ്ഞെടുക്കുന്നതിലും ഫീല്‍ഡിംഗ് സജ്ജീകരിക്കുന്നതിലും കോഹ്‌ലിയ്ക്ക് ധോണിയുടെ നിര്‍ദ്ദേശങ്ങള്‍ ഉപകാരപ്പെടുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

WATCH THIS VIDEO: