| Saturday, 14th October 2017, 7:01 pm

ഇതെന്ത് മനുഷ്യനാ..! വിക്കറ്റിനിടയിലെ ധോണിയുടെ വേഗത പുറത്തുവിട്ട് സ്റ്റാര്‍ സ്‌പോര്‍ട്‌സ്, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നായകസ്ഥാനത്തുനിന്ന് മാറിയെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥാനത്തിന് കോട്ടം തട്ടാതിരിക്കാന്‍ ധോണിയുടെ ഇന്നത്തെ ഫോം പര്യാപ്തമാണ്. ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും മഹിയുടെ പ്രകടനം ഏറ്റവും ഉന്നതിയിലാണ് ഈ സീസണില്‍.

അടുത്ത ലോകകപ്പിന് ധോണി വേണോയെന്ന് നെറ്റി ചുളിച്ചവര്‍ക്ക് ഈ മുപ്പത്താറുകാരന്‍ മറുപടി കൊടുത്തത് ലങ്കന്‍ പര്യടനത്തിലെ പ്രകടനം കൊണ്ടായിരുന്നു. അതോടെ വിമര്‍ശകരുടെ വായടപ്പിക്കാനും പരിശീലകന്‍ രവി ശാസ്ത്രിയുടെ പ്രീതി പിടിച്ചെടുക്കാനും ധോണിക്കായി.


Also Read: മുസ്‌ലീമിനെ വിവാഹം കഴിക്കരുതെന്ന് അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു; തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തിന് ആശുപത്രിയുമായി അടുത്തബന്ധമെന്നും പെണ്‍കുട്ടി


ഹെലികോപ്റ്റര്‍ ഷോട്ടുകളിലൂടെ ആരാധകരെ മനസില്‍ പിടിച്ചു പറ്റിയ ധോണിയുടെ കൈ കരുത്തറിഞ്ഞവരാണ് ഇന്ന് കളിക്കുന്നതും കളിയസാനിപ്പിച്ചതുമായ ലോകോത്തര ബൗളര്‍മാരില്‍ പലരും. ഇപ്പോഴിതാ ധോണിയുടെ കായികക്ഷമത തെളിയിക്കുന്ന വീഡിയോയും പുറത്തിറങ്ങിയിരിക്കുകയാണ്.

കൈകരുത്തിന് പകരം കാല്‍ക്കരുത്താണ് വീഡിയോയില്‍ കാണുന്നതെന്ന് മാത്രം. വിക്കറ്റിനും മുന്നിലും പിന്നിലും മാത്രമല്ല വിക്കറ്റിനിടയിലും ആരാധകരുടെ മഹി അത്ഭുതപ്പെടുത്തുകയാണ്.

ഓസ്‌ട്രേലിക്കെതിരായ രണ്ടാം ടി-20 യില്‍ ധോണിയുടെ വിക്കറ്റിനിടയിലെ ഓട്ടത്തിന്റെ വേഗത കാണിക്കുന്ന വീഡിയോ സ്റ്റാര്‍ സപോര്‍ട്‌സ് പുറത്തുവിട്ടിരിക്കുകയാണ്. വിക്കറ്റുകള്‍ക്കിടയില്‍ മിന്നല്‍ പോലെ ഓടുന്ന ധോണിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഇങ്ങിനെ ഓടുമ്പോള്‍ ധോണിയുടെ വേഗത എത്രയെന്നതിന് ഇതുവരെ കൃത്യമായ ഉത്തരമില്ലായിരുന്നു.


Also Read: പാമ്പാട്ടികളുടെ നാട്ടില്‍ നിന്ന് ഐ.ടി ഹബ്ബായി രാജ്യം മാറിയെന്ന് പ്രധാനമന്ത്രി


മണിക്കൂറില്‍ 31 കിലോമീറ്ററാണ് മുപ്പത്തിയാറുകാരനായ ധോണിയുടെ വേഗതയായി കാണിക്കുന്നത്. അതേസമയം യുവതാരം കേദര്‍ ജാദവിന്റെ വേഗത മണിക്കൂറില്‍ 25 കിലോമീറ്ററും. കായിക ക്ഷമതയില്‍ ഇന്ത്യന്‍ ടീമിലെ മറ്റാരേക്കാളും മുന്നിലാണ് ധോണി എന്നാണ് ഇത് വ്യക്തമാക്കുന്നത്.

അവസരം കിട്ടിയാല്‍ സിംഗിളുകളെ ഡബിളാക്കുന്നതും ഡബിള്‍ മൂന്നാക്കുന്നതെല്ലാം ധോണി ബാറ്റു ചെയ്യുമ്പോള്‍ കാണുന്ന പതിവ് കാഴ്ചയാണ്.

We use cookies to give you the best possible experience. Learn more