മേഘ്ന ഗുല്സാന്റെ സംവിധാനത്തില്‍ ആലിയഭട്ട് നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റാസി. ചാരവനിതയായാണ് ചിത്രത്തില്‍ ആലിയ എത്തുന്നത്. പാക് സൈനിക ഉദ്യോഗസ്ഥനെ വിവാഹം ചെയ്യുന്ന കാശ്രിമീരി യുവതിയായ സെഹ്മത്ത് ആയാണ് ആലിയ സ്ക്രീനിലെത്തുക. വിവാഹശേഷം ഇന്ത്യന്‍ ചാരയായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതയാവുന്ന യുവതിയുടെ സംഘര്‍ഷങ്ങളാണ് ചിത്രം.
ചിത്രത്തില്‍ ചാരയായി ആലിയ അഭിനയിക്കുമെങ്കിലും ചാരനായി അഭിനയിക്കാന്‍ ക്രിക്കറ്റില്‍ ഏറ്റവും യോജിച്ചയാള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണെന്നാണ് ആലിയയുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം നടന്ന ഐ.പി.എല്‍ പ്രീ മാച്ച് ഷോയില്‍ റാസിയുടെ പ്രൊമോഷനുമായി എത്തിയപ്പോഴാണ് ആലിയ ഇക്കാര്യം പറഞ്ഞത്. ഏത് ക്രിക്കറ്റ് താരത്തിനെയാണ് മികച്ച ചാരനെ അവതരിപ്പിക്കാനാവുക എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് കടുത്ത ക്രിക്കറ്റ് ഫാനായ ആലിയയുടെ മറുപടി.
Read | ടീസറിലും നിഗൂഢത; ലൂസിഫറിന് പിന്നാലെ ഇരട്ടി മധുരവുമായി ഒടിയന്റെ ടീസര്‍ പുറത്ത് വിട്ടു
“ധോണിക്ക് ഒരു ചാരനാവാന്‍ സാധിക്കും. കാരണം അദ്ദേഹത്തിന്റെ മുഖഭാവങ്ങളെല്ലാം അത്രയ്ക്ക് കൃത്യമാണ്. വേറെങ്ങോട്ടും മാറില്ല. അത് കൊണ്ട് ധോണിയാണ് ചാരനാകാന്‍ ഏറ്റവും യോഗ്യന്‍.”- ആലിയ പറഞ്ഞു.
ഹരീന്ദര്‍ സിക്കയുടെ കോളിങ് സെഹ്മത്ത് എന്ന നോവലിന്റെ ആവിഷ്കാരമാണ് റാസി എന്ന ചിത്രം. മെയ് 11ന് ചിത്രം തീയേറ്ററുകളിലെത്തും.