| Tuesday, 14th March 2017, 4:06 pm

'ധോണി വീ മിസ്സ് യൂ..'; ധോണിയില്ലാത്ത ടെസ്റ്റിനൊരുങ്ങി റാഞ്ചി; വേദിയാകുന്നത് 26ാം മത്സരത്തിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: തങ്ങളുടെ നായകനില്ലാത്ത ടെസ്റ്റ് മത്സരത്തിനൊരുങ്ങുകയാണ് റാഞ്ചി ക്രിക്കറ്റ് സ്‌റ്റേഡിയം. ആദ്യമത്സരം അരങ്ങേറി നാലമാത്തെ വര്‍ഷം എത്തിനില്‍ക്കുമ്പോള്‍ 26ാം തവണയാണ് റാഞ്ചി ഇന്ത്യയുടെ ടെസ്റ്റ് മത്സരത്തിനുള്ള വേദിയായി മാറുന്നത്. പക്ഷേ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്മായ അന്തരീക്ഷത്തിലാണ് ഈ 16നു ഇന്ത്യയും ഓസീസും മൂന്നാം ടെസ്റ്റിനു റാഞ്ചിയിലിറങ്ങുക.


Also read അച്ഛനും മകനും ഫിഫ്റ്റിയടിച്ചു; ചരിത്രത്തിന് സാക്ഷിയായി ആരാധകര്‍ 


ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നടക്കുന്ന സമയം റാഞ്ചിയുടെ സ്വന്തം “മഹി” ആഭ്യന്തര ക്രിക്കറ്റുമായി ബന്ധപ്പെട്ട് ദല്‍ഹിയിലാകും ഈ ദിവസങ്ങളില്‍. റാഞ്ചിയുടെ ടീം വിദര്‍ഭയുമായുള്ള ഏകദിന മത്സരങ്ങള്‍ക്കായാണ് ദല്‍ഹിയിലേക്ക് തിരിക്കുന്നത്.

റാഞ്ചിയിലെ കളിയാരാധകര്‍ക്ക് പ്രിയങ്കരനായ ധോണിയുടെ അസാന്നിധ്യം തന്നെയാണ് ഇത്തവണത്തെ മത്സരത്തിന്റെ പോരായ്മയെന്നും റാഞ്ചിക്കാര്‍ പറയുന്നു. വിരാടിന്റെ കീഴില്‍ ഓസീസിനോട് വാശിയുള്ള പോരാട്ടമാണ് ടീം കാഴ്ചവെക്കുന്നതെന്നതോ ഓരോ മത്സരം ജയിച്ച ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമാണ് ഈ മത്സരമെന്നതോ ഒന്നും റാഞ്ചിയെ ഉണര്‍ത്തുമെന്ന് തോന്നുന്നില്ല.

“ധോണിയെന്ന താരത്തിലൂടെയാണ് ക്രിക്കറ്റ് ലോകം റാഞ്ചിയെ അറിയാന്‍ തുടങ്ങിയത്. അദ്ദേഹമുള്ളത് കൊണ്ട് മാത്രമാണ് തങ്ങള്‍ക്ക് ടെസ്റ്റ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനും കഴിഞ്ഞത്. ധോണി തന്നെയാണ് ഈ നാടിനെ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തിയത്. പക്ഷേ ഇത്തവണ അയാളില്ല. അദേഹം ദല്‍ഹിയില്‍ നമുക്കായി നന്നായി കളിക്കട്ടേ എന്നേ പറയാനുള്ളു. അതേസമയം റാഞ്ചി ഇന്ത്യന്‍ ടീമിനും ഭാഗ്യ നഗരം ആകുമെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്.” ധോണിയുടെ കുട്ടിക്കാലത്തെ പരിശീലകന്‍ കേശവ് ബാനര്‍ജി പി.ടി.ഐയോട് പറഞ്ഞു.

2004ല്‍ ആദ്യ ടെസ്റ്റ് മത്സരത്തിന് വേദിയായ റാഞ്ചിയിലെ 26ാം മത്സരമാണ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്നത്. ധോണിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ കളി കാണുവാനായി സ്‌റ്റേഡിയത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more