അവസാന ഓവറുകളില്‍ കളി ജയിക്കുന്നത് ക്യാപ്റ്റന്‍ ധോണിയുടെ മിടുക്ക് കൊണ്ടാണെന്ന് സൂപ്പര്‍കിങ്‌സ് താരം ദീപക് ചാഹര്‍. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സിനെതിരായ മത്സരവിജയത്തിന്റെ പശ്ചാത്തലത്തിലാണ് നായകനെ പുകഴ്ത്തി ചാഹര്‍ എത്തിയിരിക്കുന്നത്.
“ഇത്തരം ക്ലോസ് ഫിനിഷ് മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ക്യാപ്റ്റനായി ധോണി ഉള്ളത് കൊണ്ടാണ് ഇതുപോലുള്ള മത്സരങ്ങളില്‍ ജയിക്കാന്‍ കഴിയുന്നത്. വില്ല്യംസണും പത്താനും അടിച്ചു കളിച്ചപ്പോള്‍ നല്ല ലൈനിലും ലെംഗ്തിലും പന്തെറിയാനും കൂള്‍ ആയി നില്‍ക്കാനുമാണ് ധോണി ഉപദേശിച്ചത്.” ചാഹര്‍ പറഞ്ഞു.
Read more: ‘എബി.. നിങ്ങളെന്തൊരു മനുഷ്യനാണ്’; ഡി വില്ല്യേഴ്‌സിന്റെ മാസ്മരിക പ്രകടനത്തില്‍ മനം നിറഞ്ഞ് തെന്നിന്ത്യന്‍ താര സുന്ദരി
കഴിഞ്ഞ ദിവസത്തെ കളിയില്‍ അവസാന രണ്ട് ബോളില്‍ തന്ത്രം മാറ്റിയതായി ധോണി മത്സരശേഷം പറഞ്ഞിരുന്നു. അവസാന ഓവര്‍ എറിയുമ്പോള്‍ ബ്രാവോയുടെ അടുത്ത് ചെന്ന് ഉപദേശിച്ച കാര്യവും ധോണി പറഞ്ഞിരുന്നു.
“അവസാന രണ്ടു ബോളില്‍ തന്ത്രം മാറ്റേണ്ടിയിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ മികച്ച കളിക്കാരനായ ബ്രാവോയ്ക്ക് പോലും ഉപദേശം ആവശ്യമായി വരും ധോണി പറഞ്ഞു.”