പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വിക്കറ്റിന് പിന്നില്‍ ധോണിയുണ്ടാകണം എന്ന് ആഗ്രഹിക്കാത്ത ബൗളര്‍മാരുണ്ടാകില്ല. കാരണം കൊള്ളിയാന്‍ വേഗത്തിലുള്ള ആ സറ്റ്മ്പിംഗു തന്നെ.
കീപ്പര്‍ക്ക് അത്യാവശ്യമായി വേണ്ടതാണ് വേഗത. ബാറ്റ്സ്മാനെ പിന്നിട്ട് വരുന്ന പന്ത് കൈപ്പിടിയിലാക്കി ഞൊടിയിടയില്‍ സ്റ്റംപ്തൊട്ടില്ലെങ്കില്‍ പാളി. നിമിഷാര്‍ധംകൊണ്ട് പൂര്‍ത്തിയാകണം അത്. മുന്നോട്ടെടുത്ത കാല്‍ പിന്നിലെക്കായാന്‍ ബാറ്റ്സ്മാന് സമയം കൊടുക്കാത്ത വേഗമാണ് അതിന് വേണ്ടത്. അക്കാര്യത്തില്‍ ധോണിയോളം പോണ മറ്റൊരു വിക്കറ്റ് കീപ്പറുണ്ടോ എന്ന് സംശയമാണ്.
വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഹോള്‍ഡറെ പുറത്താക്കിയ ധോണിയുടെ സ്റ്റംപിങ് പക്ഷെ ഇതില്‍നിന്ന് വേറിട്ട് നില്‍ക്കുന്നതാണ്. വേഗമല്ല ഇവിടെ. കുല്‍ദീപ് യാദവിന്റെ പന്ത് കൈപ്പിടിയിലൊതുക്കിയ ശേഷം സ്ലോമോഷനിലാണ് ധോണി. ധോണിയുടെ വേഗത്തെ കീഴ്പ്പെടുത്താനാകില്ലെന്ന ഉറപ്പുള്ള ഹോള്‍ഡര്‍ തിരിച്ചെത്താന്‍ ധൃതി കാട്ടിയതുമില്ല. ധോണിയും ടീ ഇന്ത്യയും ആസ്വദിച്ച് നേടിയെ വിക്കറ്റ്.
ബാറ്റ്‌സ്മാനെ കബളിപ്പിക്കാനും ചെറുതായൊന്ന് ചമ്മിക്കാനുമാണ് ധോണിയുടെ ഈ സ്ലോമോഷന്‍ സറ്റമ്പിംഗ്. മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. 103 റണ്‍സെടുത്ത അജിന്‍ക്യാ രഹാനെയാണ് ഇന്ത്യയുടെ വിജയശില്‍പ്പി.
Master class bowling by #kuldeepyadav and smart stamping by #MSDhoni #IndvsWI pic.twitter.com/6VE576xBLc
— Sandipan (@callmesandipan) June 25, 2017