[] വെല്ലിങ്ടണ്‍: ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയ്ക്ക് 8000 റണ്‍സ്. ഇതോടെ ഏറ്റവും വേഗത്തില്‍ 8000 റണ്‍സ് നേടുന്ന നാലാമത്തെ ക്രിക്കറ്റ് താരമായി ധോണി.
സൗരവ് ഗാംഗുലി, സ്ച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ എന്നിവരാണ് ധോണിയ്ക്ക് മുന്നിലുള്ളത്.
ശ്രീലങ്കന്‍ വിക്കറ്റ കീപ്പര്‍ കുമാര്‍ സംഗക്കാര ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് എന്നിവര്‍ക്ക് ശേഷം 8000 റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍ കൂടിയാണ് ധോണി.
214 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് ധോണി 8000 റണ്‍സ് നേടുന്നത്. ഏകദിന ക്രിക്കറ്റില്‍ 8000 റണ്‍സ് മറികടക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് ധോണി.
ന്യൂസിലന്‍ഡിനെതിരായ ഏകദിന മത്സരത്തില്‍ ഒരു റണ്‍സ് നേടിയതോടെയാണ് ധോണിയുടെ റണ്‍സ് 8000 ത്തിലെത്തിയത്.
ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര നഷ്ടപ്പെട്ടെങ്കിലും ധോണിയ്ക്ക് തന്റെ നേട്ടത്തില്‍ ആശ്വസിക്കാം. അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ദ്ധ സെഞ്ചുറിയടക്കം 272 റണ്‍സാണ് ധോണി നേടിയത്.