ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ 10000 റണ്‍ ക്ലബില്‍ ഇടം നേടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 33 റണ്‍സ് കുറിച്ചതോടെയാണ് ധോണി ചരിത്രനേട്ടത്തിലേക്ക് നടന്നുകയറിയത്.
സച്ചിന്‍,ദ്രാവിഡ്, ഗാംഗുലി എന്നിവര്‍ക്കൊപ്പം 10000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ താരമായി ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ന് സജീവമായി കളിക്കുന്നവരില്‍ 10000 കടന്നത് ധോണി മാത്രമാണുള്ളത്. 319 മത്സരത്തില്‍ നിന്നാണ് ധോണിയുടെ നേട്ടം.
ALSO READ: നദാലിനെ വീഴ്ത്തി ദ്യോക്കോവിച്ച് ഫൈനലില്‍
10000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയാണ് ധോണി. സംഗക്കാരയാണ് ധോണിയുടെ പിന്‍ഗാമി.
18426 റണ്‍സുമായി സച്ചിനാണ് പട്ടികയില്‍ ഒന്നാമത്.