മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ 1000 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡുമായി മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി. ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ 34 റണ്‍സ് നേടിയതോടെയാണ് ധോണി ചരിത്രനേട്ടത്തിലെത്തിയത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി, ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മ എന്നിവരാണ് ധോണിക്കു മുന്‍പ് ഓസീസ് മണ്ണില്‍ 1000 റണ്‍സ് ക്ലബിലെത്തിയത്.
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ധോണി അര്‍ധസെഞ്ച്വറി നേടിയിട്ടുണ്ട്. ഈ പരമ്പരയിലെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ച്വറിയാണ് ധോണി നേടുന്നത്.
ALSO READ: ധോണിയുണ്ട്..!; ഇന്ത്യ ചരിത്ര വിജയത്തിലേക്ക്
ഏകദിനത്തിലെ 70ാം അര്‍ധസെഞ്ച്വറിയാണ് മെല്‍ബണില്‍ ധോണി നേടിയത്.
ഫോം നഷ്ടത്തില്‍ വലഞ്ഞ് ഓസീസിലെത്തിയ മുന്‍ നായകന്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ രണ്ട് കളിയിലും ധോണിയെ പുറത്താക്കാന്‍ ഓസീസ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല.
231 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുന്ന ടീം ഇന്ത്യക്ക് ധോണിക്കൊപ്പം 33 റണ്‍സുമായി കേദാര്‍ ജാദവാണ് ക്രീസിലുള്ളത്. രോഹിത് ശര്‍മ്മ 9 റണ്‍സെടുത്തും ശിഖര്‍ ധവാന്‍ 23 റണ്‍സെടുത്തും പുറത്തായി. 46 റണ്‍സെടുത്ത് വിരാട് കോഹ്‌ലി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും റിച്ചാര്‍ഡ്‌സണ് മുന്നില്‍ വീണു.
ALSO READ: ലോക് സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ?; നിലപാട് വ്യക്തമാക്കി മോഹന്‍ലാലും മമ്മൂട്ടിയും
യുസ്‌വേന്ദ്ര ചാഹലിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ആതിഥേയരെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കാന്‍ ഇന്ത്യക്കായത്.
2004-ല്‍ മെല്‍ബണില്‍ 42 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ തന്നെ അജിത് അഗാര്‍ക്കറിന്റെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താനും ചാഹലിനായി.
WATCH THIS VIDEO: