| Saturday, 20th July 2019, 1:59 pm

'രണ്ട് മാസം സൈന്യത്തിനൊപ്പം ചെലവഴിക്കണം'; വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് ധോണി സ്വയം ഒഴിവായി

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്നും സ്വയം ഒഴിവായി എം.എസ് ധോണി. അടുത്ത രണ്ട് മാസം സൈന്യത്തിനൊപ്പം സേവനമനുഷ്ഠിക്കാനാണ് ധോണിയുടെ തീരുമാനം.

ധോണി ഇക്കാര്യം തങ്ങളെ അറിയിച്ചെന്ന് ബി.സി.സി.ഐ സ്ഥിരീകരിച്ചു. ആര്‍മിയിലെ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലാണ് ധോണി. വിന്‍ഡീസിനെതിരായ പര്യടനത്തില്‍ ധോണി ടീമിലുണ്ടാവാന്‍ സാധ്യതയില്ലെന്ന് തന്നെയായിരുന്നു റിപ്പോര്‍ട്ടുകള്‍.

നേരത്തെ ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ ധോണിയെ ഉള്‍പ്പെടുത്തുമെന്നും പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ധോണിയുടെ അഭാവത്തില്‍ റിഷഭ് പന്താകും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ റോളില്‍ എത്തുക. ഏകദിന-ടെസ്റ്റ് ടീമുകളിലേക്കായി ദിനേഷ് കാര്‍ത്തിക്, വൃദ്ധിമാന്‍ സാഹ, ലോകേഷ് രാഹുല്‍ എന്നിവരുടെ പേരും ചര്‍ച്ചയിലുണ്ട്.

മലയാളി താരം സഞ്ജു സാംസണിന്റെ പേരും ഗംഭീറിന്റെ പ്രസ്താവനയോടെ മുന്നോട്ടുവന്നിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more