പാക്കിസ്ഥാന്റെ പച്ച ജഴ്‌സിയില്‍ ധോണി എന്നെഴുതി ഗ്യാലറിയിലെത്തിയ ആരാധകന്റെ ഫോട്ടോ ക്യാമറകള്‍ ഒപ്പിയെടുത്തതോടെ ലോകമെമ്പാടുമുള്ള ധോണി ആരാധകര്‍ ഫോട്ടോ ഷെയര്‍ ചെയ്യാന്‍ തുടങ്ങുകയായിരുന്നു.
മെല്‍ബണ്‍: ഓസ്ട്രേലിയ- പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഗ്യാലറിയിലെ താരമയി പാക്കിസ്ഥാന്‍ യുവാവ്. സ്വന്തം ടീമിനെ പിന്തുണക്കാന്‍ ഏകദിന ടീം ജഴ്സിയില്‍ ധോണിയുടെ പേരും നമ്പറുമായി എത്തിയ യുവാവാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ താരം.
ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം എവിടെ കളിക്കാനിറങ്ങിയാലും ആരാധകരുണ്ടാവുക സ്വാഭാവികമാണ്. ഇന്ത്യ കളിക്കാത്ത മത്സരങ്ങളിലും ഇന്ത്യയുടെ ആരാധകര്‍ ഗ്യാലറികളില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ മറ്റൊരു ടീം ജഴ്സിയില്‍ ഇന്ത്യന്‍ താരത്തിന്റെ പേരും നമ്പറുമായി ആരാധകന്‍ എത്തിയത് അപൂര്‍വ്വ കാഴ്ചയാണ്.
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസമാണ് ധോണി ആരാധകനായ പാക് സ്വദേശി പാകിസ്ഥാന്‍ ടീമിന്റെ ജഴ്‌സിയില്‍ ധോണിയുടെ പേരും നമ്പറും എഴുതി ഗ്യാലറിയില്‍ എത്തിയത്