ആദ്യ മത്സരത്തില്‍ കോഹ്‌ലി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനുമൊപ്പമെത്തി. വിജയലക്ഷ്യം പിന്‍തുടരുമ്പോള്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ എന്ന സച്ചിന്റെ 17 സെഞ്ച്വറികളുടെ റെക്കോര്‍ഡിനൊപ്പമാണ് കോഹ്‌ലി ഇപ്പോള്‍.
പൂണെ: നായകസ്ഥാനം ഒഴിഞ്ഞ ശേഷമുള്ള ആദ്യ മത്സരത്തില്‍ ധോണി താന്‍ നായകനല്ലെന്ന കാര്യം ഒരു നിമിഷത്തേക്ക് മറന്നു പോയി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇംഗ്ലീഷ് താരങ്ങള്‍ ബാറ്റു ചെയ്യുമ്പോഴായിരുന്നു സംഭവം. ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ ഓവറില്‍ ഇംഗ്ലണ്ട് നായകന്‍ മോര്‍ഗന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പറായ ധോണിയുടെ കൈയ്യില്‍ എത്തിയെങ്കിലും ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചില്ല ഉടന്‍ തന്നെ ധോണി ഡി.ആര്‍.എസിനു അപ്പീല്‍ ചെയ്യുകയായിരുന്നു.
Also read ‘സാനിയയുടെ വസ്ത്രം അനിസ്‌ലാമികവും ലൈംഗികത ഉണര്‍ത്തുന്നതും’: വിവാദ പരാമര്‍ശവുമായി മത പണ്ഡിതന്‍
ഫീല്‍ഡിംഗ് ടീമിന്റെ നായകന് മാത്രമേ ഡി.ആര്‍.എസിനുഅപ്പീല്‍ ചെയ്യാനാകു എന്നിരിക്കെ ധോണിയുടെ അപ്പീല്‍ അമ്പയര്‍ പരിഗണിക്കുമായിരുന്നില്ല എന്നാല്‍ ഉടന്‍ ഇടപെട്ട ഇന്ത്യന്‍ നായകന്‍ കോഹ്‌ലി അമ്പയറിനോട് ഡി.ആര്‍.എസ് ആവശ്യപ്പെടുകയും ചെയ്തു.
ഡി.ആര്‍.എസില്‍ മോര്‍ഗന്‍ ഔട്ടാണെന്ന് കാണുകയും വിക്കറ്റ് ലഭിക്കുകയും ചെയ്തു. മത്സരത്തിനു മുമ്പ് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോഹ്‌ലി ഡി.ആര്‍.എസ് ഫലപ്രദമായി ഉപയോഗിക്കുന്നതിലുള്ള ധോണിയുടെ കഴിവിനെ കുറിച്ച് സംസാരിച്ചിരുന്നു. ഡി.ആര്‍.എസ് നേടുന്നതില്‍ അസാമാന്യ കഴിവാണ് ധോണിക്കെന്നും അദ്ദേഹത്തിന്റെ കരിയറിലെ 97 ശതമാനം അപ്പീലുകളും വിജയമാണെന്നുമായിരുന്നു കോഹ്‌ലിയുടെ പരാമര്‍ശം.
അതേ സമയം നായകനായ ആദ്യ മത്സരത്തില്‍ കോഹ്‌ലി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനുമൊപ്പമെത്തി. വിജയലക്ഷ്യം പിന്‍തുടരുമ്പോള്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ എന്ന സച്ചിന്റെ 17 സെഞ്ച്വറികളുടെ റെക്കോര്‍ഡിനൊപ്പമാണ് കോഹ്‌ലി ഇപ്പോള്‍. എന്നാല്‍ ഇന്നിങ്ങ്‌സുകളുടെ എണ്ണം പരിഗണിക്കുമ്പോള്‍ സച്ചിനേക്കാള്‍ മുന്നിലാണ് കോഹ്‌ലിയുടെ സ്ഥാനം. കോഹ്‌ലി 96 ഇന്നിങ്‌സുകളില്‍ നിന്ന് 17 സെഞ്ച്വറി തികച്ചപ്പോള്‍ സച്ചിന്റെത് 232 ഇന്നിങ്‌സുകളിലായിരുന്നു.