പൂനെ:വിക്കറ്റിനു പുറകില്‍ എന്നും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് ഇന്ത്യയുടെ മുന്‍ നായകന് ധോണി. മിന്നല്‍ സ്റ്റംപിംഗുകൊണ്ടും അപാര വിക്കറ്റ് കീപ്പിംഗ് കൊണ്ടും ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ധോണിക്ക് പക്ഷേ ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ പിഴച്ചു.
കിവീസ് ബാറ്റ്സമാന് ടോം ലാതമിനാണ് ധോണിയുടെ പിഴവു കൊണ്ട് ” ജീവന്” തിരിച്ചുകിട്ടിയത്. 62 പന്തില്‍ 38 റണ്‍സെടുത്ത് നില്‍ക്കെയാണ് ധോണി ലാതമിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത്.
Also Read: പെരുമ്പാമ്പിന്റെ പുറത്തുകയറി മൂന്നു വയസുകാരന്റെ സവാരി ഗിരി ഗിരി; വീഡിയോ
24 ാം ഓവറില്‍ ചാഹലിന്റെ പന്തിലായിരുന്നു സംഭവം. ചാഹലിന്റെ നിരുപദ്രവകരമായ പന്ത് ലാതം പ്രതിരോധിക്കാന്‍ ശ്രമിക്കവേ ബാറ്റില്‍ തട്ടി ധോണിക്ക് നേരെ വരികയായിരുന്നു. എന്നാല്‍ ധോണിക്ക് പന്ത് കൈപ്പിടിയിലൊതുക്കാനായില്ല.
നേരത്തെ ഓസീസിനെതിരായ പരമ്പരക്കിടയിലും ധോണി സമാന രീതിയില്‍ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു.
ന്യൂസിലാന്‍ഡിന്റെ 231 ണ്‍സ് പിന്തുടര്ന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 38 ഓവറില്‍ മൂന്നു വിക്കറ്റിന് 190 എന്ന നിലയിലാണ് .
വീഡിയോ: