| Saturday, 7th January 2017, 2:49 pm

ടീമിനു പുറത്താകേണ്ട ഘട്ടങ്ങളില്‍ എന്നെ രക്ഷിച്ചത് ധോണി: കോഹ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ധോണിയാണ് എല്ലായ്‌പ്പോഴും എന്നെ നയിച്ചിരുന്നത്, അവസരങ്ങള്‍ സൃഷ്ടിച്ചത്. ഒരു നല്ല താരമായി വളരുന്നതിനാവശ്യമായ സമയവും സാഹചര്യവും ഒരുക്കി തന്നത്.


ന്യൂദല്‍ഹി: വെറുമൊരു നായകന്‍ മാത്രമായിരുന്നില്ല തനിക്ക് ധോണിയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ടീമിനു പുറത്താകേണ്ട നിരവധി സാഹചര്യങ്ങളില്‍ തന്നെ രക്ഷിച്ചത് ധോണിയായിരുന്നെന്നും കോഹ്‌ലി പറഞ്ഞു.


Also read നാല് കെട്ടി 40 കുട്ടികളെ ഉണ്ടാക്കുന്നവരാണ് ജനസംഖ്യ കൂട്ടുന്നത് : വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്


അരങ്ങേറ്റ മത്സരം മുതല്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ധോണിക്കു കീഴിലാണ് വിരാട് കോഹ്‌ലി ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്നത്. കരിയറിന്റെ തുടക്കത്തില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാതിരുന്ന പലഘട്ടത്തിലും കോഹ്‌ലിയുടെ കഴിവിന്‍മേല്‍ ധോണിക്കുണ്ടായിരുന്ന വിശ്വാസം കൊണ്ട് മാത്രമായിരുന്നു താരം ടീമില്‍ നിലനിന്നത്.

“ധോണിയാണ് എല്ലായ്‌പ്പോഴും എന്നെ നയിച്ചിരുന്നത്, അവസരങ്ങള്‍ സൃഷ്ടിച്ചത്. ഒരു നല്ല താരമായി വളരുന്നതിനാവശ്യമായ സമയവും സാഹചര്യവും ഒരുക്കി തന്നത്. പുറത്താകേണ്ടിയിരുന്ന പലഘട്ടങ്ങളിലും രക്ഷകനായത്.” ബി.സി.സി.ഐ ടി.വിയില്‍ ഇന്ത്യയുടെ പുതിയ നായകന്‍ തന്റെ മുന്‍ഗാമിക്ക് ആദരവുകളര്‍പ്പിച്ചുകൊണ്ട് പറഞ്ഞു.

ധോണിയെന്ന നായകനു പകരമാകുമോ എന്നത് വലിയൊരു ചോദ്യം തന്നെയായി അവശേഷിക്കുമെന്നു പറഞ്ഞ കോഹ്‌ലി. വലിയൊരു സ്ഥാനമാണ് നികത്തപ്പെടാനുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. “ധോണിയെ മറ്റൊരു സ്ഥാനത്തും നിങ്ങള്‍ക്കു ബന്ധപ്പെടുത്താനാകില്ല അദ്ദേഹം എന്നും എന്റെ ക്യാപ്റ്റനായിരിക്കും” കോഹ്‌ലി പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് പരിമിത ഓവര്‍ ക്രിക്കറ്റിലെ നായക സ്ഥാനം ഒഴിയുന്നതായി ധോണി പഖ്യാപിച്ചത്. കോഹ്‌ലിയെ ടീമിന്റെ നായകനായി സെലക്ഷന്‍ കമ്മിറ്റി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ടെസ്റ്റ് ടീമിന്റെ നായകനും കോഹ്‌ലി തന്നെയാണ്. ജനുവരി 15നു ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന പരമ്പരയിലാണ് കോഹ്‌ലിയും സംഘവും ആദ്യമായി ഇറങ്ങുക.

We use cookies to give you the best possible experience. Learn more