ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഐ.പി.എല്‍ മാമാങ്കത്തിന് മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ആദ്യ മത്സരത്തില്‍ റിതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടുമ്പോള്‍ അതിരുകടന്ന ആവേശത്തിലാണ് ആരാധകര്‍. മത്സരം ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലാണ് നടക്കുന്നത്.
ചെന്നൈ ആരാധകരെ സംബന്ധിച്ചിടത്തോളം 16 വര്‍ഷം ടീമിനെ നയിച്ച എം.എസ്. ധോണി തന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്. ഫ്രാഞ്ചൈസിയുടെ പുതിയ ക്യാപ്റ്റ്ന്‍ റിതുരാജ് ഗെയ്ക്വാദാണ്. അതിനുപരി ധോണിയുടെ അവസാന ഐ.പി.എല്ലാണ് 2024ലേതെന്ന് വ്യക്തമായ സൂചനകളുണ്ട്. പക്ഷെ ധോണി ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.
ചെന്നൈക്ക് വേണ്ടി ധോണി ഇതുവരെ 214 ഇന്നിങ്‌സുകളാണ് കളിച്ചിട്ടുള്ളത്. അതില്‍നിന്ന് 4957 റണ്‍സാണ് താരം സ്വന്തമാക്കിയത്. 38.72 എന്ന മികച്ച ആവറേജുള്ള ധോണി മധ്യനിരയില്‍ 137.8 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. ചെന്നൈക്ക് വേണ്ടി ഇത്രയും മത്സരം കളിച്ച ധോണി മറ്റൊരു നേട്ടവും കൈവരിക്കുകയാണ്.
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമായി ധോണി മാറുകയാണ്. 42 വര്‍ഷവും 259 ദിവസവുമാണ് ധോണിക്ക്. എന്നാല്‍ 44 വയസും 219 ദിവസവും പ്രായമുള്ള താംബെയ്ക്ക് പിന്നിലാണ് ധോണി. ഐ.പി.എല്ലില്‍ പ്രവീണ്‍ രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ലയേണ്‍സ്, സണ്‍ റൈസേഴ്‌സ് ഹൈദരബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എമന്നീ ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയാണ് താരം കളിച്ചത്.
ചെന്നൈക്ക് വേണ്ടി ധോണി 23 അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ ആകെ 239 സിക്‌സറുകളാണ് താരം അടിച്ചെടുത്തത്. 349 ബൗണ്ടറികളും ഇന്ത്യന്‍ ഇതിഹാസ നായകന്റെ അക്കൗണ്ടിലുണ്ട്.
Content Highlight: Dhoni is becoming the second oldest Indian player in the history of IPL