മുംബൈ: ന്യസീലന്‍ഡിനെതിരായ ടിട്വന്റി പരമ്പരയ്ക്കുള്ള സാധ്യതാ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. മുന്‍ നായകന്‍ എം.എസ് ധോണി സാധ്യതാ ടീമില്‍ ഇടം നേടി. ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 മത്സരത്തിലാണ് ധോണി അവസാനമായി കളിച്ചത്.
മൂന്ന് ടി20യാകും ഇന്ത്യ ന്യുസീലന്‍ഡില്‍ കളിക്കുക. ഫെബ്രുവരി 6ന് വെല്ലിങ്ടണിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം ഫെബ്രുവരി 8ന് ഓക്ക്‌ലാന്‍ഡിലും അവസാന മത്സരം 10ന് ഹാമില്‍ട്ടണിലും നടക്കും.
വെസ്റ്റ് ഇന്‍ഡീസിനെതിരേയും ഓസ്‌ട്രേലിയക്കെതിരെയുമായ കുട്ടിക്രിക്കറ്റില്‍ നിന്ന് ധോണിയെ ഒഴിവാക്കിയിരുന്നു. ധോണിക്ക് പുറമെ ഋഷഭ് പന്തും ദിനേശ് കാര്‍ത്തക്കും സാധ്യതാ ടീമിലുണ്ട്. ലോകകപ്പ് വരുന്നതിനാല്‍ ധോണിക്ക് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. ന്യുസീലന്‍ഡിനെതിരായ ഏകദിന ടീമിലും ധോണിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ALSO READ: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനം; പതിനാറംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ
ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയാണ് അവസാനമായി പാണ്ഡ്യ കളിച്ചത്. അതേസമയം ഉമേശ് യാദവും വാഷിങ്ടണ്‍ സുന്ദറും ശ്രേയസ് അയ്യറിനും അവസരം ലഭിച്ചില്ല. എന്നാല്‍ കേദര്‍ ജാദവിന് അവസരം ലഭിച്ചിട്ടുണ്ട്.
പേസര്‍മാരെ തുണയ്ക്കുന്ന പിച്ചായതിനാല്‍ നാല് പേസര്‍മാരെയാണ് സാധ്യത ടീമില്‍ ഉള്‍പ്പെടുത്തിയത്.
സാധ്യതാ ടീം: വിരാട്, രോഹിത്, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, കേദര്‍ ജാദവ്, ധോണി, ഹര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ കുല്‍ദീപ് യാദവ്, ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ബുംറ, ഖലീല്‍ അഹ്മദ്