| Friday, 18th January 2019, 3:24 pm

ധോണിയുണ്ട്..!; ഇന്ത്യ ചരിത്ര വിജയത്തിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ മഹേന്ദ്രസിംഗ് ധോണിയ്ക്ക് അര്‍ധസെഞ്ച്വറി. ഈ പരമ്പരയിലെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ച്വറിയാണ് ധോണി നേടുന്നത്.

ഏകദിനത്തിലെ 70ാം അര്‍ധസെഞ്ച്വറിയാണ് മെല്‍ബണില്‍ ധോണി നേടിയത്.

ഫോം നഷ്ടത്തില്‍ വലഞ്ഞ് ഓസീസിലെത്തിയ മുന്‍ നായകന്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ രണ്ട് കളിയിലും ധോണിയെ പുറത്താക്കാന്‍ ഓസീസ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല.

ALSO READ: ലോക് സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ?; നിലപാട് വ്യക്തമാക്കി മോഹന്‍ലാലും മമ്മൂട്ടിയും

231 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുന്ന ടീം ഇന്ത്യക്ക് ധോണിക്കൊപ്പം കേദാര്‍ ജാദവാണ് ക്രീസിലുള്ളത്. രോഹിത് ശര്‍മ്മ 9 റണ്‍സെടുത്തും ശിഖര്‍ ധവാന്‍ 23 റണ്‍സെടുത്തും പുറത്തായി. 46 റണ്‍സെടുത്ത് വിരാട് കോഹ്‌ലി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും റിച്ചാര്‍ഡ്‌സണ് മുന്നില്‍ വീണു.

യുസ്‌വേന്ദ്ര ചാഹലിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ആതിഥേയരെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കാന്‍ ഇന്ത്യക്കായത്.

2004-ല്‍ മെല്‍ബണില്‍ 42 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ തന്നെ അജിത് അഗാര്‍ക്കറിന്റെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താനും ചാഹലിനായി. ഉസ്മാന്‍ ഖ്വാജ (34), ഷോണ്‍ മാര്‍ഷ് (39), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (58), മാര്‍ക്കസ് സ്റ്റോയിനിസ് (10), റിച്ചാഡ്‌സണ്‍ (16), ആദം സാംപ (8) എന്നിവരെയാണ് ചാഹല്‍ മടക്കിയത്.

നേരത്തെ ഭുവനേശ്വര്‍ കുമാറാണ് ഓസീസ് ഓപ്പണര്‍മാരെ മടക്കിയത്. സ്‌കോര്‍ എട്ടിലെത്തിയപ്പോള്‍ അഞ്ചു റണ്‍സെടുത്ത അലക്‌സ് കാരിയെ ഭുവി കോലിയുടെ കൈയിലെത്തിച്ചു. പിന്നാലെ ക്യാപ്റ്റന്‍ ഫിഞ്ചിനെയും (14) ഭുവി മടക്കി.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more