| Thursday, 15th June 2023, 10:45 am

തിയേറ്റര്‍ റിലീസിന് ഒരുങ്ങി ധോണി എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രം 'എല്‍.ജി.എം'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധോണി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ എം.എസ്. ധോണിയുടെയും പങ്കാളി സാക്ഷി ധോണിയുടെയും കന്നി നിര്‍മാണ ചിത്രം ‘എല്‍.ജി.എം’ തെലുങ്കുവിലേക്കും ഡബ് ചെയ്ത് തിയേറ്റര്‍ റിലീസിനൊരുങ്ങുകയാണ്. ചിത്രം കേരളത്തിലും റിലീസിനെത്തും.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ ഴോണറിലാണ് ചിത്രം എത്തുന്നത്.

‘നിങ്ങളുടെ ആത്മാവിനെ തൊടുന്നതിനോടൊപ്പം നിങ്ങളെ ചിരിപ്പിക്കുന്ന ചിത്രമാകും എല്‍.ജി.എമ്മെന്നും പ്രേക്ഷകര്‍ ചിത്രത്തിന് നല്‍കിയ സ്‌നേഹത്തിനും സപ്പോര്‍ട്ടിനും ഒരുപാട് നന്ദിയുണ്ടെന്നും സംവിധായകന്‍ രമേഷ് തമിഴ്മണി പറഞ്ഞു.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രെയ്‌ലര്‍ ലോഞ്ചും ഉടന്‍ തന്നെ അറിയിക്കും. എം.എസ്. ധോണിയും ഭാര്യ സാക്ഷി ധോണിയും ചടങ്ങില്‍ പങ്കെടുക്കും.

ചിത്രത്തിന്റെ ഏറ്റവും ഒടുവില്‍ റിലീസായ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ 70 ലക്ഷത്തിലധികം വ്യൂസ് നേടിയിരുന്നു.

ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയ്‌നറായ എല്‍.ജി.എമ്മില്‍ ഹരീഷ് കല്യാണ്‍, നാദിയ, ഇവാന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ യോഗി ബാബു, മിര്‍ച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു. സംവിധായകന്‍ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നതും. പി.ആര്‍.ഒ. – ശബരി.

Content Highlight: Dhoni Entertainment’s ‘LGM’ gears up for theatrical release

We use cookies to give you the best possible experience. Learn more