ധോണി എന്റര്‍ടെയ്‌ന്മെന്റ്‌സിന്റെ ബാനറില്‍ എം.എസ്. ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും ആദ്യ നിര്‍മാണ ചിത്രമായ ‘എല്‍ ജി എം’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ തെന്നിന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ബാംബൂ ട്രീ പ്രൊഡക്ഷന്‍സാണ്. കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കും. ചിത്രം ജൂലൈ 28ന് തിയേറ്ററുകളിലെത്തും
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ‘തല’ ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ ഴോണറിലാണ് ചിത്രം എത്തുന്നത്. നദിയ മൊയ്തു ഒരു മുഴുനീള കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
ഹരീഷ് കല്യാണ്‍, ഇവാന എന്നിവര്‍ നായകനും നായികയും ആയി എത്തുമ്പോള്‍ യോഗി ബാബു, മിര്‍ച്ചി വിജയ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു. സംവിധായകന്‍ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നതും. പി.ആര്‍.ഒ. – ശബരി.
Content Highlight: Dhoni Entertainment’s film ‘L.G. M’ is all set for release