ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംങ്സിന്റെ നായകനുമായ ധോണിയുടെ മകള്‍ സിവയുടെ കുസൃതികള്‍ പലതവണ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ആഘോഷിക്കുകയും ചെയ്യുന്നതാണ്.
ധോണിയോളം തന്നെ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകരുണ്ട് കുഞ്ഞു സിവക്ക്. കുഞ്ഞു സിവയുടെ പാട്ടും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാണ്. ഇപ്പോഴിതാ ചെന്നൈ സുപ്പര്‍ കിംഗ്‌സ് താരം ഡ്വെയ്ന്‍ ബ്രാവോയുടെ ഡി.ജെ പാട്ടിനുള്ള സിവയുടെ ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ചെന്നൈയിലെ തന്നെ മറ്റൊരു താരമായ സുരേഷ് റെയ്നയുടെ മകള്‍ ഗ്രാസ്യയുടെ പിറന്നാളാഘോത്തിനിടെയായിരുന്നു സിവയുടെ ഡാന്‍സ്. സിവയ്‌ക്കൊപ്പം ഗ്രാസ്യയും ബ്രാവോയും ഡാന്‍സ് ചെയ്യുന്നുണ്ട്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ആണ് ബ്രാവോയുടെ ഗാനവും സിവയുടെ ഡാന്‍സും പങ്ക് വെച്ചത്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
നേരത്തെ “അമ്പലപ്പുഴ ഉണ്ണികണ്ണനോട് നീ” എന്ന മലയാള ഗാനം പാടി ആരാധകരെ സിവ ഞെട്ടിച്ചിരുന്നു.