ദുബായ്: വിക്കറ്റിന് പിന്നില്‍ വീണ്ടും ചരിത്രം കുറിച്ച് മഹേന്ദ്രസിംഗ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിക്കറ്റിന് പിന്നില്‍ 800 പേരെ പുറത്താക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ലോകത്തിലെ മൂന്നാമത്തെ താരമെന്ന റെക്കോഡുമാണ് ധോണി സ്വന്തമാക്കിയത്.
ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശ് നായകന്‍ മഷ്‌റഫെ മൊര്‍ത്താസയെ സ്റ്റംപ് ചെയ്താണ് ഇന്ത്യന്‍ മുന്‍നായകന്‍ കൂടിയായ ധോണി ചരിത്രനേട്ടത്തിലെത്തിയത്.
90 ടെസ്റ്റില്‍ 294 പേരയെും 327 ഏകദിനങ്ങളില്‍ 419 പേരെയും പുറത്താക്കിയിട്ടുള്ള ധോണി 93 ടി-20യിലായി പുറത്താക്കിയത് 87 പേരെയാണ്.
ALSO READ: ആളിക്കത്തി, എരിഞ്ഞടങ്ങി; ബംഗ്ലാദേശ് 222 ന് പുറത്ത്
വിക്കറ്റിന് പിന്നില്‍ 998 പേരെ പുറത്താക്കിയിട്ടുള്ള ദക്ഷിണാഫ്രിക്കയുടെ മുന്‍താരം മാര്‍ക് ബൗച്ചറും 905 പേരെ പുറത്താക്കിയിട്ടുള്ള ആസ്‌ട്രേലിയയുടെ മുന്‍താരം ആദം ഗില്‍ക്രിസ്റ്റുമാണ് പട്ടികയില്‍ ധോണിയ്ക്ക് മുന്നിലുള്ളത്.
ധോണിയുടെ ക്യാപ്റ്റന്‍സിയ്ക്ക് കീഴിലാണ് ഇന്ത്യ ടി-20 -ഏകദിന ലോകകപ്പുകളും ചാംപ്യന്‍സ് ട്രോഫിയും നേടിയത്. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയതും ധോണി ക്യാപ്റ്റനായപ്പോഴായിരുന്നു.
WATCH THIS VIDEO: