മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി മുന്‍നായകനും സഹതാരവുമായ മഹേന്ദ്രസിംഗ് ധോണി. കോഹ്‌ലി ഇതിഹാസ താരമായി മാറിയെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
“അദ്ദേഹം മികച്ച താരമാണ്. ആ നിലയിലേക്ക് അദ്ദേഹം എത്തിക്കഴിഞ്ഞു. ഇതിഹാസം എന്ന നിലയിലേക്ക് അദ്ദേഹം ഇതിനോടകം മാറിക്കഴിഞ്ഞു. വളരെ ബുദ്ധിപരമായാണ് കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം കളിയെ സമീപിക്കുന്നത്.”
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും കോഹ്‌ലി രണ്ടിന്നിംഗ്‌സിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നായകനെന്ന നിലയില്‍ ടീമിനെ മുന്നോട്ട് നയിക്കാന്‍ കോഹ്‌ലിക്കാവുന്നുണ്ടെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
ALSO READ: റയല്‍ വിരോധിയല്ല, എന്നാല്‍ ബാഴ്‌സക്കെതിരെ കളിക്കുന്ന എല്ലാവരും എന്റെ ശത്രുക്കള്‍: ആര്‍തുറോ വിദാല്‍
ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് കോഹ്‌ലി ദേശീയ ടീമിലെത്തുന്നത്. ഇപ്പോള്‍ ഏകദിന-ടി-20 മത്സരങ്ങളില്‍ കോഹ്‌ലിയ്ക്ക് കീഴിലാണ് ധോണി കളിക്കുന്നത്.
ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ ധോണിയാണ് ഒന്നാമത്. കോഹ്‌ലി, ഗാംഗുലിക്കൊപ്പം പട്ടികയില്‍ രണ്ടാമതാണ്.
2019 ലോകകപ്പ് വരെ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ധോണി പറഞ്ഞു.
WATCH THIS VIDEO: