മുംബൈ: ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ടീം മുന്‍നായകന്‍ മഹേന്ദ്രസിംഗ് ധോണിയ്ക്കും കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ടിനും നേട്ടം. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനം ബോള്‍ട്ടിനെ ഏഴ് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാമതെത്തിച്ചു.
പരമ്പരയില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനമടക്കം 12 വിക്കറ്റ് കൊയ്ത ബോള്‍ട്ടാണ് ബൗളര്‍മാരില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. നേരത്തെ 2016 ല്‍ ബോള്‍ട്ട് റാങ്കിംഗില്‍ ഒന്നാമതെത്തിയിരുന്നു.
ALSO READ: സന്തോഷ് ട്രോഫി; തെലങ്കാനയ്‌ക്കെതിരെ കേരളത്തിന് ഗോള്‍രഹിത സമനില
നിലവില്‍ ഇന്ത്യന്‍ താരം ജസപ്രീത് ബുംറയാണ് റാങ്കിംഗില്‍ ഒന്നാമത്. റാഷിദ് ഖാന്‍ ആണ് രണ്ടാമത്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മികച്ച പ്രകടനമാണ് ധോണിയേ റാങ്കിംഗില്‍ മുന്നിലെത്തിക്കാന്‍ സഹായിച്ചത്. മൂന്ന് റാങ്കിംഗ് മെച്ചപ്പെടുത്തിയ ധോണി നിലവില്‍ 17ാം സ്ഥാനത്താണ്. എട്ട് സ്ഥാനം മെച്ചപ്പെടുത്തി 35ാമതെത്തിയ കേദാര്‍ ജാദവാണ് റാങ്കിംഗ് മെച്ചപ്പെടുത്തിയ മറ്റൊരു ഇന്ത്യന്‍ താരം. വിരാട് കോഹ്‌ലിയാണ് പട്ടികയില്‍ ഒന്നാമന്‍.
WATCH THIS VIDEO: