പുതിയ നായകന് ആവശ്യമായ സമയം കൊടുക്കാതെ ശക്തമായ ടീമിനെ തെരഞ്ഞെടുത്തിട്ട് ഒരു കാര്യവുമില്ല; ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിനെക്കുറിച്ച് ധോണി
Cricket
പുതിയ നായകന് ആവശ്യമായ സമയം കൊടുക്കാതെ ശക്തമായ ടീമിനെ തെരഞ്ഞെടുത്തിട്ട് ഒരു കാര്യവുമില്ല; ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിനെക്കുറിച്ച് ധോണി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th September 2018, 7:20 pm

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിന്റെ കാരണം വെളിപ്പെടുത്തി മഹേന്ദ്രസിംഗ് ധോണി. ടീമിന്റെ ഭാവി എന്ന ഒറ്റ കാര്യം മാത്രമാണ് തന്റെ മനസിലുണ്ടായിരുന്നതെന്ന് ധോണി പറഞ്ഞു.

“2019 ലോകകപ്പിന് മുന്‍പ് ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റനെ വേണമായിരുന്നു. വിരാട് കോഹ്‌ലിയ്ക്ക് അതിന് ആവശ്യമായ സമയം വേണമായിരുന്നു.”

കോഹ്‌ലിയ്ക്ക് ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്ക് മതിയായ സമയം നല്‍കുക എന്നത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ നായകന് ആവശ്യമായ സമയം കൊടുക്കാതെ ശക്തമായ ടീമിനെ തെരഞ്ഞെടുത്തിട്ട് കാര്യമില്ലെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

ALSO READ: ഭൂമിയില്‍ മാത്രമല്ല ശൂന്യാകാശത്തും ബോള്‍ട്ട് തന്നെ ചാമ്പ്യന്‍

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നിറങ്ങിയത് ശരിയായ സമയത്താണെന്നും ധോണി പറഞ്ഞു. 2014 ലാണ് ധോണി ടെസ്റ്റ് ടീമില്‍ നിന്ന് വിരമിച്ചത്.

അതേസമയം ഇംഗ്ലണ്ടിനെതിരായ പരാജയം മുന്‍നിര്‍ത്തി ഇന്ത്യന്‍ ടീമിനെ പഴിചാരരുതെന്നും ധോണി പറഞ്ഞു.

“ഇന്ത്യയ്ക്ക് സന്നാഹമത്സരം ആവശ്യത്തിന് കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനത്തിനും കാരണം ഇതാണ്. ഇന്ത്യ ഇപ്പോഴും ടെസ്റ്റില്‍ ഒന്നാം സ്ഥാനത്താണെന്നത് മറക്കരുത്.”- ധോണി പറഞ്ഞു.

WATCH THIS VIDEO: