ഒരുപാട് ഹിറ്റ് തമിഴ് ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച വ്യക്തിയാണ് ദിബു നൈനാന്‍ തോമസ്. മലയാളിയായ ഇദ്ദേഹം മലയാള സിനിമ മേഖലയില്‍ ശ്രദ്ധിക്കപ്പെടുന്നത് ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെയാണ്.
ബാച്ചിലര്‍ സിനിമയിലെ അടിയെ പാട്ട് ഇറങ്ങി കഴിഞ്ഞതിന് ശേഷം അനിരുദ്ധ് തന്റെ അടുത്ത് വന്ന് തന്റെ പാട്ടുകള്‍ക്കായി വെയിറ്റ് ചെയ്യുകയാണെന്നും പാട്ടുകളെല്ലാം ഇഷ്ടമാണെന്നും പറഞ്ഞെന്ന് ദിബു നൈനാന്‍ പറയുന്നു. തന്റെ പാട്ട് കേട്ട് വളരെ എക്സൈറ്റഡ് ആണെന്നും എന്നും ഒരു സപ്പോര്‍ട്ട് സിസ്റ്റമായി ഉണ്ടാകുമെന്നും അനിരുദ്ധ് പറഞ്ഞെന്ന് ദിബു കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബാച്ചിലറിലെ അടിയെ പാട്ട് കഴിഞ്ഞതിന് ശേഷം അനിരുദ്ധ് എന്റെ അടുത്ത് വന്നിട്ട് ഞാന്‍ നിങ്ങളുടെ വര്‍ക്ക് ശരിക്കും എന്‍ജോയ് ചെയ്യുന്നുണ്ട്. നിങ്ങളുടെ ഒരു പാട്ട് ഇറങ്ങാന്‍ വേണ്ടിയിട്ട് ഞാന്‍ എപ്പോഴും കാത്തിരിക്കാറുണ്ട്. എന്റെ പാട്ട് ഇറങ്ങുന്നതില്‍ അദ്ദേഹം വളരെ എക്സൈറ്റഡ് ആണെന്നുള്ള രീതിയിലാണ് അന്ന് സംസാരിച്ചത്. എപ്പോഴും സപ്പോര്‍ട്ട് ആയിട്ട് ഉണ്ടാകും എന്നെല്ലാം പറഞ്ഞു,’ ദിബു നൈനാന്‍ തോമസ് പറയുന്നു.
ദിബു നൈനാന്‍ തോമസ് സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രമാണ് കനായിലെ എല്ലാ ഗാനവും സൂപ്പര്‍ ഹിറ്റ് ആയിരുന്നു. കനായിലെ ഒത്തയടി പാതയിലെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് അനിരുദ്ധാണ്. അനിരുദ്ധ് നല്ലൊരു ഗായകനാണെന്നും ആ പാട്ടിലേക്ക് അദ്ദേഹത്തെപ്പോലെ ഒരു ശബ്ദമാണ് ഉദ്ദേശിച്ചതെന്നും ദിബു പറഞ്ഞു.
Content Highlight: Dhibu Ninan Thomas Talks About Anirudh Ravichander