ഒരുപാട് ഹിറ്റ് തമിഴ് ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച വ്യക്തിയാണ് ദിബു നൈനാന്‍ തോമസ്. മലയാളിയായ ഇദ്ദേഹം എന്നാല്‍ മലയാള സിനിമ മേഖലയില്‍ ശ്രദ്ധിക്കപ്പെടുന്നത് ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെയാണ്.
ഒരുപാട് ഹിറ്റ് തമിഴ് ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച വ്യക്തിയാണ് ദിബു നൈനാന്‍ തോമസ്. മലയാളിയായ ഇദ്ദേഹം എന്നാല്‍ മലയാള സിനിമ മേഖലയില്‍ ശ്രദ്ധിക്കപ്പെടുന്നത് ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെയാണ്.
ദിബു നൈനാന്‍ തോമസ് സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രമാണ് കനാ. സത്യരാജ്, ഐശ്വര്യ രാജേഷ്, ശിവകാര്‍ത്തികേയന്‍, ദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നാവാഗതനായ അരുണ്‍രാജ കാമരാജനാണ് ചിത്രം സംവിധാനം ചെയ്തത്. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമ കൂടിയാണിത്. ചിത്രത്തിലെ എല്ലാ ഗാനവും സൂപ്പര്‍ ഹിറ്റ് ആയിരുന്നു. കനായിലെ ഒത്തയടി പാതയിലെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് അനിരുദ്ധാണ്.
‘അനിരുദ്ധ് നല്ലൊരു സിങ്ങര്‍ ആണ്. കനാ സിനിമ ചെയ്യുന്ന സമയത്ത് അനിരുദ്ധ് ആ ഒരു ഗാങ്ങില്‍ ഉള്ളതാണ്. നല്ലൊരു കിടിലന്‍ സൗണ്ട് ആ പാട്ടിന് വേണമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാവരും ആദ്യം തന്നെ പറഞ്ഞത് എന്നാല്‍ പിന്നെ അനിരുദ്ധിനെ തന്നെ വെച്ച് പാടിപ്പിക്കാമെന്നാണ്. അനിരുദ്ധും പറയുന്നുണ്ടായിരുന്നു ശിവ കാര്‍ത്തികേയന്‍ ആദ്യമായിട്ട് നിര്‍മിക്കുന്ന സിനിമയില്‍ ഏതെങ്കിലും വിധത്തില്‍ തനിക്കും ഭാഗമാകണമെന്ന്.
അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആ ആഗ്രഹവും ഞങ്ങളുടെ ആവശ്യവും രണ്ടും കൂടെ ക്ലബ്ബ് ആയി അതങ്ങനെ നടന്നു. അങ്ങനെ അദ്ദേഹത്തിന്റെ അടുത്ത് പോയി റെക്കോഡ് ചെയ്തു. പുള്ളി തന്നെയാണ് റെക്കോഡ് ഒക്കെ ചെയ്യുന്നത്. ഞാന്‍ ഇതുപോലെ പോയി സൈഡില്‍ ഇരിക്കും. ടേക്ക് പോകും, അദ്ദേഹം എന്നെ നോക്കും, ഞാന്‍ ഓക്കേ ആണെങ്കില്‍ തംബ്‌സ് അപ്പ് കാണിക്കും, നല്ലതല്ലെങ്കില്‍ ഞാന്‍ ഒന്നും മിണ്ടാതിരിക്കും അപ്പോള്‍ അദ്ദേഹം തന്നെ ഇങ്ങോട്ട് പറയും ഒരു വട്ടം കൂടെ പോകാമാല്ലേയെന്ന്. അങ്ങനെ വളരെ നല്ലൊരു സെഷന്‍ ആയിരുന്നു ആ പാട്ടിന്റെ റെക്കോഡിങ്,’ ദിബു നൈനാന്‍ തോമസ് പറയുന്നു.
Content Highlight: Dhibu Ninan Thomas Talks About Anirudh