വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമായിരുന്നു മലർവാടി ആർട്സ് ക്ലബ്ബ്. മലർവാടിയിലൂടെയാണ് ഇന്ന് യുവ താരങ്ങളിൽ ഏറെ ആരാധകരുള്ള നിവിൻ പോളിയും അജു വർഗീസുമെല്ലാം തന്റെ സിനിമ കരിയർ ആരംഭിക്കുന്നത്.
പ്രകാശൻ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ചത്. സിനിമയിലെ ഏറ്റവും പ്രധാന കഥാപാത്രങ്ങളിൽ ഒന്നായിരുന്നു നിവിൻ പോളിയുടെ പ്രകാശൻ. പിന്നീട് നിവിൻ സൗത്ത് ഇന്ത്യയിലെ തന്നെ വലിയ താരമായി മാറിയിരുന്നു.
എന്നാൽ ചിത്രത്തിലെ നിവിൻ പോളിയുടെ വേഷം റോബി വർഗീസ് രാജിന് വേണ്ടിയാണ് ആദ്യം തീരുമാനിച്ചതെന്ന് ധ്യാൻ ശ്രീനിവാസൻ പറയുന്നു.
നടൻ റോണി ഡേവിഡിന്റെ സഹോദരനും ഈയിടെ ഹിറ്റായ മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകനുമാണ് റോബി.
അന്ന് നിവിന്റെ വേഷം ചെയ്യാൻ ആരെയും കിട്ടിയില്ലെന്നും എന്നാൽ റോബി ആ വേഷം വേണ്ടെന്ന് വെച്ചെന്നും ധ്യാൻ പറയുന്നു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.
‘നിവിന് പകരം മലർവാടിയിൽ ആദ്യം തീരുമാനിച്ചത് റോബിയെ ആയിരുന്നു. അന്ന് നിവിന്റെ കഥാപാത്രം ചെയ്യാൻ മാത്രം ആരെയും കിട്ടിയില്ലായിരുന്നു.
റോണി ചേട്ടന്റെ സഹോദരരനില്ലേ. കണ്ണൂർ സ്‌ക്വാഡിന്റെ ഡയറക്ടർ. റോബി ആയിരുന്നു ഫസ്റ്റ് ഓപ്ഷൻ. പക്ഷെ അവൻ തന്നെയാണ് അത് റിജെക്റ്റ് ചെയ്തത്,’ധ്യാൻ പറയുന്നു.
Content Highlight: Dhayn Sreenivasan Talk About Robby Varghese Raj And Nivin Pualy