| Thursday, 25th April 2024, 5:13 pm

പടം ഹിറ്റാവാൻ വലിയ ഗിമിക്കോ ഗംഭീര ഷോട്ടോയൊന്നും വേണ്ടെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടാൽ മനസിലാവും: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി മാറിയ വ്യക്തിയാണ് ജീത്തു ജോസഫ്.

ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് ജീത്തു കൂടുതൽ പ്രേക്ഷകർക്കിടയിൽ സ്വീകാര്യനാവുന്നത്. വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു.

മോഹൻലാലിനെ നായകനാക്കി അവസാനമിറങ്ങിയ നേരും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. ഏറെ നാളുകൾക്ക് ശേഷം പോസിറ്റീവ് റിപ്പോർട്ട് കിട്ടിയ മോഹൻലാൽ ചിത്രം കൂടെയാണ് നേര്.

ജീത്തു ജോസഫിന്റെ ഫിലിം മേക്കിങ് സ്റ്റൈലിനെ കുറിച്ച് പറയുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ജീത്തു സ്റ്റോറി ടെല്ലിങ്ങിൽ പ്രാധാന്യം കൊടുക്കുന്ന സംവിധായകനാണെന്നും വലിയ ഗിമിക്കോ ഗംഭീര ആംഗിളുകളോ വെക്കുന്ന ആളല്ലെന്നും ധ്യാൻ പറഞ്ഞു. ദിക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു താരം.

‘ജീത്തുവേട്ടനെ കുറിച്ച് പറയുമ്പോൾ, ജീത്തു ജോസഫിന് ഒരു ഫിലിം മേക്കിങ് സ്റ്റൈലുണ്ട്. അദ്ദേഹം ശരിക്കും ഒരു സ്റ്റോറി ടെല്ലർ ആണല്ലോ. ചിലർ കഥ പറയുന്നത് കണ്ടിട്ടില്ലേ.

ജിത്തുവേട്ടൻ ഭയങ്കര ഗിമിക്കോ വല്ലാതെ ഞെട്ടിക്കുന്ന ഷോട്ടോയൊന്നും വെക്കുന്ന ഒരാളല്ല. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാൽ നമുക്കത് മനസിലാവും. നേര് കണ്ടല്ലോ ദൃശ്യം കണ്ടല്ലോ അങ്ങനെ ഞെട്ടിക്കുന്ന ഫ്രയിമുകളോ ഗംഭീര ആംഗിളുകളോ അങ്ങനെയൊന്നുമില്ല.

ആ സിനിമക്ക് എന്താണോ വേണ്ടത് അത് മിനിമലായി വേണ്ട രീതിയിലാണ് അദ്ദേഹം എടുക്കാറുള്ളത്. ക്യാമറയിൽ ക്ലോസ് വെച്ച് കൊടുക്കും പെർഫോം ചെയ്യിപ്പിക്കുക. ചില ഷോട്ട് മിഡിലായി വെച്ച് കൊടുക്കും പെർഫോം ചെയ്യപ്പിക്കുക.

അങ്ങനെ വലിയ ഗിമിക്കുകൾ ഇല്ലാതെ സ്റ്റോറി ടെല്ലിങ്ങിൽ സിനിമ പിടിക്കുന്ന ആളാണ് ജീത്തുവേട്ടൻ,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.

Content Highlight:  Dhayn Sreenivasan Talk About Jeethu Joseph’s Films

We use cookies to give you the best possible experience. Learn more