ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ചൊവ്വാഴ്ച്ച ആരംഭിക്കും. 2-1 എന്ന നിലയില്‍ ട്വന്റി-20 പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. എന്നാല്‍ അവസാന മത്സരത്തില്‍ തിരിച്ചുവന്നതിന്റെ പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് ഇറങ്ങുക.
ഇന്ത്യന്‍ ടി-20, ടെസ്റ്റ് ടീമുകളില്‍ നിന്നും മറഞ്ഞുപോയ ധവാന്‍ വരുന്നതാണ് ഏകദിന മത്സരത്തിലെ പ്രത്യേകത. ടി-20യിലും ടെസ്റ്റിലും താരം ഉണ്ടാകില്ല എന്ന നിലപാട് നേരത്തെ തന്നെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏകദിനത്തില്‍ എപ്പോഴും അദ്ദേഹം പ്രധാന താരമാണ്.
ഇന്ത്യന്‍ ടീമിലെ പ്രധാന കൂട്ടുകെട്ടാണ് നായകന്‍ രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ എന്നിവര്‍. ഇരുവരും മികച്ച പ്രകടനമാണ് ഒന്നിച്ചുചേര്‍ന്നപ്പോഴെല്ലാം നടത്തിയിട്ടുള്ളത്. ഗാംഗുലി-സച്ചിന്‍, സെവാഗ്-ഗംഭീര്‍ എന്നിവര്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് പൊസിഷന്‍ ഏറ്റെടുത്തവരാണ് ധവാനും രോഹിതും.
ഇപ്പോഴിതാ ഇന്ത്യയില്‍ നിന്നും സച്ചിന്‍-ഗാംഗുലി എന്നിവര്‍ മാത്രമുള്ള എലൈറ്റ് ലിസ്റ്റില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് രോഹിത്-ധവാന്‍ സഖ്യം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 11 ഇന്നിങിസില്‍ നിന്നും ഇരുവരും ചേര്‍ന്ന് നേടിയത് 4994 റണ്‍സാണ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ആറ് റണ്‍സ് കൂടെ നേടിയാല്‍ 5000 റണ്‍സ് പാര്‍ട്ടനര്‍ഷിപ്പുകളുടെ എലൈറ്റ് ലിസ്റ്റില്‍ ഈ സഖ്യത്തിന് ഉള്‍പ്പെടാം.
സച്ചിന്-ഗാംഗുലി ജോഡി മാത്രമാണ് ഇതിന് മുമ്പ് ഈ ലിസ്റ്റില്‍ ഇടം നേടിയ ഇന്ത്യന്‍ ഓപ്പണിങ് സഖ്യം.
6609 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയിട്ടുള്ളത്. 136 ഇന്നിങസിലാണ് ഇരുവരും റണ്‍സ് പങ്കിട്ടത്.
വെസ്റ്റ് ഇന്‍ഡീസിന്റെ ഗോര്‍ഡന്‍ ഗ്രീനിഡ്ജ്-ഡെസ്മണ്ട് ഹെയ്ന്‍സ് എന്നിവര്‍ 102 ഇന്നിംഗ്സില്‍ 5150 റണ്‍സ് നേടിയിട്ടുണ്ട്. ഓസ്ട്രേലിയയുടെ ഇതിഹാസ കൂട്ടുകെട്ടായ ആദം ഗില്‍ക്രിസ്റ്റ്-മാത്യു ഹെയ്ഡന്‍ സഖ്യം 14 ഇന്നിംഗ്സില്‍ 5372 റണ്‍സ നേടികൊണ്ട് ലച്ചിന്‍-ഗാംഗുല്‍ സഖ്യത്തിന്റെ പുറകിലുണ്ട്.
2013 മുതലാണ് രോഹിത് ധവാന്‍ ഓപ്പണിങ് കൂടുകെട്ട് ഇന്ത്യന്‍ ടീമില്‍ സ്ഥിരമായതി. പിന്നീട് മറ്റൊരു ഓപ്പണിങ് ജോഡിയെ പറ്റി ഇന്ത്യക്ക് ചിന്തിക്കേണ്ടി വന്നിട്ടില്ല. ഒരാള്‍ അറ്റാക്ക് ചെയ്യുമ്പോള്‍ മറ്റയാള്‍ ഡിഫന്‍ഡ് ചെയ്തും പരസ്പരം സപ്പോര്‍ട്ട ചെയ്തും മികച്ച രീതിയിലാണ് ഇരുവരും പാര്‍ട്ട്‌നര്‍ഷിപ്പ് ഉണ്ടാക്ക