തിരുവന്തപുരം: സൂര്യനെല്ലി കേസില്‍ കോണ്‍ഗ്രസ്സ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യന് വ്യക്തമായ പങ്കുണ്ടെന്ന് മൂന്നാം പ്രതിയും സൃഷ്ട്ടിക്കപ്പെട്ട ഏക പ്രതിയുമായ ധര്‍മ്മരാജന്‍. സംഭവം നടക്കുന്ന അന്ന് തന്റെ അംബാസിഡര്‍ കാറിലാണ് കുര്യനെ കുമളി ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയത്. ഫെബ്രുവരി 19 നാണ് കുര്യന്‍ ഗസ്റ്റ ഹൗസിലെത്തിയത്.[]
ഞാന്‍ കുര്യന്റെ പേര് കേസിലെ അന്വേഷണ ഉദ്ദ്യോഗസ്ഥനായ സിബി മാത്യൂസിനോട് പറഞ്ഞിരുന്നു. എന്നാല്‍ കുര്യന്റെ പേര് പറയരുതെന്ന് സിബി മാത്യൂസ് എന്നോട് ആവശ്യപ്പെട്ടു . സുകുമാരന്‍ നായരുടേത് കള്ളമൊഴിയാണ്. കേസില്‍ കുര്യന് മാത്രം തിരിച്ചറിയല്‍ പരേഡ് നടത്തിയില്ല. ഇത് എന്താണെന്ന് അറിയില്ല. ധര്‍മ്മരാജന്‍ പറഞ്ഞു.
അന്വഷണ ഉദ്ദ്യോഗസ്ഥനായ കെ.കെ ജോഷ്വോ തന്നോട് സത്യം സത്യംപോലെ പറയണമെന്ന് പറഞ്ഞിരുന്നു.എന്നാല്‍ സിബിമാത്യൂസ് അതിന് അനുവദിച്ചില്ല. സിബി മാത്യൂസ് വേണ്ടാത്ത പണിയാണ് തന്നെകൊണ്ട് ചെയ്യിച്ചത്. തിരിച്ചറിയല്‍ പരേഡിന് ഹാജരായ ഞങ്ങള്‍ പൊട്ടന്‍മാരല്ല.
സംഭവത്തില്‍ ആദ്യം പ്രതികളുടെ പേര് പറയണമെന്നാവശ്യപ്പെട്ട് പോലീസ് തലകീഴായികെട്ടി മര്‍ദ്ദിച്ചിരുന്നു.പിന്നീട് കുര്യന്റെ പേര് പുറത്ത് പറയരുതെന്ന് പറഞ്ഞ് മര്‍ദ്ദിച്ചു. നിയമ പ്രകാരം പെണ്‍കുട്ടിയുടെ മൊഴിക്ക് പ്രാധാന്യം നല്‍കണം.
പെണ്‍കുട്ടി മൈനറായിരുന്നുവെന്ന് അറിയില്ലായിരുന്നു. ഇത്തരം കാര്യങ്ങള്‍ക്ക് പോകുമ്പോള്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കേറ്റുകൊണ്ട് പോകാനാവില്ല. തനിക്ക് കള്ളം പറയേണ്ട ആവശ്യമില്ല. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താന്‍കേരളത്തിലെത്തി പോലീസില്‍ കീഴടങ്ങുമെന്നുംധര്‍മ്മരാജന്‍ പറഞ്ഞു.
സൂര്യനെല്ലികേസ് വിവാദമായപ്പോള്‍ ജാമ്യമെടുത്ത് മുങ്ങി അദ്ദേഹം കര്‍ണ്ണാടകയിലേക്ക് പോകുകയായിരുന്നു.
അതേസമയം ധര്‍മ്മരാജന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് സിബി മാത്യൂസ് പ്രതികരിച്ചു. മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മ്മരാജന്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ധര്‍മ്മരാജന്റെ വെളിപ്പെടുത്തല്‍ ഗൗരവമായി എടുത്ത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു