ഡൂള്‍ന്യൂസ് ഡെസ്‌ക്1 hour ago
രണ്ട് പേരെ പുറത്തേറ്റിയുള്ള മോഹന്‍ ലാലിന്റെ പുഷ് അപ് ചലഞ്ചിന് കോമഡി താരം ധര്‍മജന്റെ മറുപടി പ്രകടനം. തന്റെ മൂന്ന് മക്കളേയും പുറത്ത് കയറ്റിയാണ് ലാലേട്ടനെ പോലെ തന്നെ ധര്‍മജനും ഈ അതി സാഹസികതക്ക് മുതിര്‍ന്നത്.
ധര്‍മജന്റെ സുഹൃത്തും ഹാസ്യ താരം കൂടിയായ രമേശ് പിഷാരടിയാണ് ധര്‍മജന്റെയും മക്കളുടെയും സാഹസിക പ്രകടനം ഫേസ് ബുക്കിലിട്ടത്. ചിത്രം അപ്‌ലോഡ് ചെയ്ത് മിനുട്ടുകള്‍ക്കകം നിരവധി പേരാണ് ചിത്രത്തിന് ലൈക്കടിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്.
നേരത്തെ മോഹന്‍ലാല്‍ മകന്‍ പ്രണവിനെയും ബന്ധുവായ മോഹന്‍ എന്നയാളെയും തോളിലേറ്റി പുഷ് അപ് ചെയ്യുന്നതിന്റെ ചിത്രവും വൈറലായിരുന്നു.