ധര്‍മജന് വഴിമുട്ടി; വോട്ടെണ്ണലിന് ബാലുശ്ശേരിയിലെത്താനാവില്ല
Kerala News
ധര്‍മജന് വഴിമുട്ടി; വോട്ടെണ്ണലിന് ബാലുശ്ശേരിയിലെത്താനാവില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd May 2021, 7:30 am

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ബാലുശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് മണ്ഡലത്തിലെത്താനാവില്ല. വിദേശ രാജ്യങ്ങളിലേക്ക് നേപ്പാള്‍ വഴിയുള്ള ഗതാഗതം വഴിമുട്ടിയ സാഹചര്യത്തിലാണ് ഇത്.

വോട്ടെണ്ണലിന് വേണ്ടി കോഴിക്കോടെത്താന്‍ ധര്‍മജന്‍ ദിവസങ്ങളായി ശ്രമിച്ചു വരുന്നുണ്ട്. ഞായറാഴ്ച കാഠ്മണ്ഡുവില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തിവരെ ഹെലികോപ്റ്ററില്‍ വന്ന ശേഷം റോഡുമാര്‍ഗം ദല്‍ഹിയിലെത്താനാണ് ശ്രമം.

എന്നാല്‍ സംസ്ഥാനത്തെത്തിയാലും ധര്‍മജന് ഒരാഴ്ചയോളം ക്വാറന്റീനില്‍ കഴിയേണ്ടിവരും. ദല്‍ഹിയിലെത്താന്‍ സാധിച്ചാല്‍ അവിടെ ക്വാറന്റീനിലിരിക്കാനാണ് സാധ്യതയെന്നും ധര്‍മജന്റെ സുഹൃത്തുക്കള്‍ വ്യക്തമാക്കി. സിനിമാ ഷൂട്ടിംഗിനായാണ് ധര്‍മജന്‍ കാഠ്മണ്ഡുവിലേക്ക് പോയത്.

അതേസമയം വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. ആദ്യം തപാല്‍ വോട്ടുകളായിരിക്കും എണ്ണുക.

ഇത്തവണ ഓരോ മണ്ഡലത്തിലും ശരാശരി 4000 മുതല്‍ 5000 വരെ തപാല്‍ വോട്ടുകളുണ്ട്. എട്ടരക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും.

15ാം നിയമസഭയിലേക്ക് 957 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സരിച്ചത്.

കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി സംസ്ഥാനത്ത് വിജയാഘോഷങ്ങള്‍ പാടില്ലെന്ന് ഉത്തരവുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dharmajan Bolgatty will not come Balussery for counting day