കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി യു.ഡി.എഫ് മുന്നോട്ട് വെച്ചിരിക്കുന്നത് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയാണ്. കേരളത്തില്‍ യു.ഡി.എഫ് ജയിച്ചാലേ കാര്യമുള്ളുവെന്നും സിനിമയല്ല, രാഷ്ട്രീയമാണിത് എന്ന ഉത്തമ ബോധ്യത്തോടെയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നും പറയുകയാണ് ധര്‍മജന്‍.
ധര്‍മം ജയിക്കാന്‍ ധര്‍മ്മജന്‍ എന്നതാണ് ടാഗ്‌ലൈന്‍ എന്നും അത് താന്‍ ഉണ്ടാക്കിയ ടാഗ്ലൈന്‍ ആണെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധര്‍മം ജയിക്കാന്‍ ധര്‍മ്മജനൊപ്പം എന്ന ടാഗ്‌ലൈന്‍ വെറുതെ പ്രാസം ഒപ്പിക്കാന്‍ പറയുന്നതല്ലെന്നും കേരളത്തില്‍ എല്ലായിടത്തും അധര്‍മ്മമാണ് വിളയാടുന്നതെന്നും ധര്‍മ്മജന്‍ പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് കടന്നുവന്ന ആളല്ല താന്‍ എന്നും സ്‌കൂള്‍ കാലം മുതലേ സംഘടനാ പ്രവര്‍ത്തനം നടത്തിയ ആളാണ് എന്നും അദ്ദേഹം പറയുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സിനിമാ മേഖലയില്‍ നിന്നുള്ളവരും ഉണ്ടാകുമെന്നും രമേഷ് പിഷാരടി എന്തായാലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ബാലുശ്ശേരിയില്‍ ധര്‍മജന് വോട്ട് തേടി ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
ബാലുശ്ശേരിയില്‍ ധര്‍മജന് എതിരെ മത്സരിക്കുന്നത് സി.പി.ഐ.എം നേതാവും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ സച്ചിന്‍ ദേവ് ആണ്. സി.പി.ഐ.എം നേതാവ് പുരുഷന്‍ കടലുണ്ടിയുടെ സിറ്റിംഗ് സീറ്റാണ് ബാലുശ്ശേരി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക