ഭോപാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. ധര്‍ എം.എല്‍.എ നീന വര്‍മ്മയുടെ വിജയമാണ് കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് റദ്ദാക്കിയത്. അലോക് വര്‍മ്മ അദ്ധ്യക്ഷനായ സിംഗിള്‍ ജഡ്ജ് ബെഞ്ചിന്റേതാണ് വിധി.
2013ലെ തെരഞ്ഞെടുപ്പ് വേളയില്‍ നോമിനേഷന്‍ നല്‍കിയ സമയത്ത് വിവരങ്ങള്‍ നല്‍കിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. ഇത് രണ്ടാം തവണയാണ് നീന വര്‍മ്മയുടെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വിക്രം വര്‍മ്മയുടെ ഭാര്യയാണ് നീന വര്‍മ്മ.
Read more:കുട്ടികള്‍ക്ക് വേണ്ടി നടുറോഡിലിറങ്ങി ജഡ്ജി
നീന വര്‍മ്മ നോമിനേഷന്‍ നല്‍കിയപ്പോള്‍ സ്വത്തുവിവരങ്ങളുള്‍പ്പടെ 21 കോളങ്ങളിലെ വിവരങ്ങള്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ചന്ദ്ര ഭണ്ഡാരി എന്നയാളാണ് 2013ല്‍ കോടതിയെ സമീപിച്ചിരുന്നത്.
2012ല്‍ കോണ്‍ഗ്രസിന്റെ ബാല്‍മുകുന്ദ് ഗൗതമിനെതിരായ നീന വര്‍മ്മയുടെ വിജയമാണ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് റദ്ദാക്കിയിരുന്നത്.