|

ധനുഷും സെല്‍വരാഘവനും വീണ്ടും ഒന്നിക്കുന്നു; നാനെ വരുവേന്‍ ഓഗസ്റ്റില്‍ തുടങ്ങും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: ധനുഷും സഹോദരന്‍ സെല്‍വരാഘവനും വീണ്ടും ഒന്നിക്കുന്നു. നാനെ വരുവേന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കും. സെല്‍വരാഘവന്‍ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്.

നേരത്തെ ധനുഷും സെല്‍വരാഘവനും ആയിരത്തില്‍ ഒരുവന്‍ 2 എന്ന ചിത്രത്തിനായി ഒന്നിക്കുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് പുതിയ ചിത്രം സെല്‍വരാഘവന്‍ പ്രഖ്യാപിച്ചത്.

നിലവില്‍ ഹോളിവുഡ് ചിത്രമായ ‘ദി ഗ്രേ മാന്‍’ ലാണ് ധനുഷ് അഭിനയിക്കുന്നത്. ധനുഷും സെല്‍വരാഘവനും ഒന്നിച്ച ചിത്രമായ പുതുപേട്ടയുടെ ക്യാമറമാനായ അരവിന്ദ് കൃഷ്ണയാണ് നാനെ വരുവേന്‍ എന്ന ചിത്രത്തിന്റെ ക്യാമറ.

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ്. താണുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Dhanush-Selvaragavan’s Naane Varuven shooting date announced

Latest Stories