ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം അസ്വസ്ഥയുണ്ടാക്കിയെന്ന് ധനുഷ്; 'പരിയേറും പെരുമാളും മെര്‍ക്ക് തൊടര്‍ച്ചി മലൈയും അംഗീകരിക്കപ്പെട്ടില്ല'
Indian Cinema
ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം അസ്വസ്ഥയുണ്ടാക്കിയെന്ന് ധനുഷ്; 'പരിയേറും പെരുമാളും മെര്‍ക്ക് തൊടര്‍ച്ചി മലൈയും അംഗീകരിക്കപ്പെട്ടില്ല'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st August 2019, 6:09 pm

ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്രം പുരസ്‌കാര നിര്‍ണ്ണയം തന്നെ അസ്വസ്ഥനാക്കിയെന്ന് നടന്‍ ധനുഷ്. പരിയേറും പെരുമാളും മെര്‍ക്ക് തൊടര്‍ച്ചി മലൈയും രാക്ഷസനുമൊന്നും അംഗീകരിക്കപ്പെടാതിരുന്നതില്‍ വിഷമം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ അസുരന്റെ ഓഡിയോ ലോഞ്ചിംഗ് വേദിയില്‍ സംസാരിക്കുകയായിരുന്നു ധനുഷ്.

ഞാനും വെട്രിമാരനും ഞങ്ങളുടെ ചിത്രങ്ങള്‍ക്ക് എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വടാ ചെന്നൈയുടെ കലാ സംവിധാനം നിര്‍വഹിച്ചിരുന്ന ജാക്‌സണന് ലഭിക്കുമെന്ന് കരുതി. അത് മാത്രമല്ല, ഇത് ഞങ്ങളുടെ ചിത്രത്തെ കുറിച്ച് മാത്രമല്ല. പരിയേറും പെരുമാളും മെര്‍ക്ക് തൊടര്‍ച്ചി മലൈയും രാക്ഷസനുമൊന്നും അംഗീകരിക്കപ്പെടാതിരുന്നതില്‍ വിഷമം തോന്നി- ധനുഷ് പറഞ്ഞു.

ചിത്രീകരണം കഴിഞ്ഞ് നാളുകളായെങ്കിലും റിലീസ് വൈകിയിരുന്ന എന്നൈ നോക്കി പായും തോട്ടയാണ് റിലീസ് ചെയ്യാന്‍ പോകുന്ന പുതിയ ധനുഷ് ചിത്രം. കാര്‍ത്തിക്ക് സുബ്ബരാജ്, രാംകുമാര്‍, മാരി ശെല്‍വരാജ് എന്നിവരുടെ ചിത്രങ്ങളാണ് ഇനി ധനുഷ് അഭിനയിക്കാന്‍ പോകുന്ന പുതിയ ചിത്രങ്ങള്‍.