| Sunday, 14th February 2021, 12:10 pm

ധനുഷിന്റെ 'കര്‍ണന്‍'; റിലീസ് തിയ്യതിയും ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം കര്‍ണന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്‍പതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസ് തിയ്യതി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ധനുഷാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

നിരവധി പേരാണ് ധനുഷിന്റെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്. കൈവിലങ്ങുകള്‍ അണിഞ്ഞ് മുഖത്ത് ചോരയൊലിപ്പിച്ചു നില്‍ക്കുന്ന ധനുഷിനെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാം.

മലയാളി താരം രജിഷ വിജയനാണ് ചിത്രത്തില്‍ ധനുഷിന്റെ ജോഡിയായി എത്തുന്നത്.

സിനിമയുടെ ചിത്രീകരണം 2020 ഡിസംബറില്‍ പൂര്‍ത്തിയായ വിവരം നേരത്തേ ധനുഷ് തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
ചിത്രം തനിക്ക് നല്‍കിയതിന് സംവിധായകന് നന്ദിയുണ്ടെന്നും സിനിമ തനിക്ക് സ്പെഷ്യലാണെന്നും സംഗീതം മികച്ചതാക്കിയതിന് സംഗീത സംവിധായകന് നന്ദിയെന്നും ധനുഷ് പറഞ്ഞിരുന്നു.

കലൈപുലി എസ്. ധനു വി ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് നാരായണനാണ്. വടചെന്നൈയ്ക്കും കൊടിക്കും ശേഷം മാരി ശെല്‍വരാജും ധനുഷും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dhanush movie Karnan movie date release and first look poster

Latest Stories

We use cookies to give you the best possible experience. Learn more