| Thursday, 27th July 2023, 8:39 pm

ധനുഷിന്റെ 51മത്തെ ചിത്രം അനൗൺസ് ചെയ്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Dആരാധകർ കാത്തിരുന്ന ധനുഷിന്റെ 51ആം ചിത്രം അനൗൺസ് ചെയ്തു. ലെജന്ററി നിർമാതാവും ഡിസ്ട്രിബ്യുട്ടറുമായ ശ്രി നാരായൺ ദാസ് കെ നാരങ്ങിന്റെ ജന്മദിനത്തിലാണ് ചിത്രം അനൗൺസ് ചെയ്തിരിക്കുന്നത്.

നാഷണൽ അവാർഡ് നേടിയ ധനുഷും നാഷണൽ അവാർഡ് നേടിയ ശേഖർ കമ്മൂലയും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ശ്രീ വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുനിൽ നാരങ്ങും പുഷ്‌കർ രാം മോഹൻ റാവുവും അമിഗോസ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം സോനാലി നാരങ്ങ് അവതരിപ്പിക്കുന്നു.

ധനുഷിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റ
കോൺസെപ്പ്റ്റ് പോസ്റ്റർ റിലീസ് ചെയ്തിരുന്നു. ധനുഷിനെ ഇതുവരെ കാണാത്ത രീതിയിലാകും ചിത്രത്തിൽ ശേഖർ കമ്മൂല അവതരിപ്പിക്കുന്നതെന്നാണ് സൂചന. ചിത്രത്തിൽ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്ത് വിടും. പി.ആർ.ഒ – ശബരി.

Content Highlight: Dhanush 51th movie Announced
We use cookies to give you the best possible experience. Learn more