ഒരു ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി; 50 വര്‍ഷത്തിനിടെ ഇത് മൂന്നാം തവണ
Sports News
ഒരു ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി; 50 വര്‍ഷത്തിനിടെ ഇത് മൂന്നാം തവണ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 24th March 2024, 3:43 pm

ബംഗ്ലാദേശിനെതിരായ ശ്രീലങ്കയുടെ രണ്ടാം ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ലങ്ക 250ന് ഓള്‍ ഔട്ട് ആയപ്പോള്‍ തുടര്‍ബാറ്റിങ്ങില്‍ ബംഗ്ലാദേശ് 188 റണ്‍സിനും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്ക 7 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് ആണ് സ്വന്തമാക്കിയത്.
ലങ്കയുടെ രണ്ടാം ഇന്നിങ്‌സില്‍ 430 റണ്‍സിന്റെ ലീഡാണ് ടീം സ്വന്തമാക്കിയത്.

ലങ്കയുടെ ആദ്യ ഇന്നിങ്‌സില്‍ ധനഞ്ജയ ഡി സില്‍വയും കമിന്ദു മെന്‍ഡിസും 102 റണ്‍സ് നേടി രണ്ട് സെഞ്ച്വറി കൂട്ടുകെട്ട് ടീമിന് നല്‍കിയിരുന്നു. തുടര്‍ബാറ്റിങ്ങില്‍ ബംഗ്ലാദേശിനു വേണ്ടി തജുമല്‍ ഇസ്‌ലാമിന മാത്രമാണ് ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചത്. 47 റണ്‍സ് ആണ് താരം നേടിയത്. ശ്രീലങ്കയുടെ വിഷ്വ ഫെര്‍ണാണ്ടൊ നാല് വിക്കറ്റും കസും രജിത ലഹരി കുമാര എന്നിവര്‍ മൂന്നു വിക്കറ്റും നേടി മികച്ച പ്രകടനം കാഴ്ച വച്ചാണ് എതിരാളികളെ തകര്‍ത്തത്.

രണ്ടാം ഇന്നിങ്‌സില്‍ ലങ്കക്ക് വേണ്ടി ദിമുത് കരുണരത്‌നെ 52 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ 108 റണ്‍സ് സ്വന്തമാക്കി തന്റെ പന്ത്രണ്ടാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കി. പിന്നാലെ കമിന്ദു മെന്‍ഡിസ് 100 റണ്‍സും തികച്ചു. ആദ്യ ഇന്നിങ്‌സിലും താരം തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു.

എന്നാല്‍ ഇരുവരുടേയും സെഞ്ച്വറി കൂട്ടുകെട്ടില്‍ ലങ്കക്ക് അഭിമാനകരമായ നേട്ടമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. ഒരേ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന സഹതാരങ്ങളായി മാറാനാണ് ധനഞ്ജയ ഡി സില്‍വക്കും കമിന്ദു മെന്‍ഡിസിനും സാധിച്ചത്. 1974ലിലാണ് ആദ്യമായി ഇത്തരത്തിലൊരു റെക്കോഡ് പിറന്നത്.

ഒരേ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന സഹതാരങ്ങള്‍, എതിരാലി, വര്‍ഷം

ലാന്‍ ചാപ്പല്‍ & ഗ്രെഗ് ചാപ്പല്‍ – ന്യൂസിലാന്‍ഡ് – 1974

അസര്‍ അലി & മിസബുള്‍ ഹഖ് – ഓസ്‌ട്രേലിയ – 2014

ധനഞ്ജയ ഡി സില്‍വ & കമിന്ദു മെന്‍ഡിസ് – ബംഗ്ലാദേശ് – 2024

ബംഗ്ലാദേശിന്റെ ഖാലിദ് അഹമ്മദ് നഹിദ് റാണ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി

 

Content Highlight: Dhananjaya de Silva & Kamindu Mendis In Record Achievement