പത്ത് വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ചു; 'ഇരട്ട സെഞ്ച്വറി'യുടെ കരുത്തില്‍ ലങ്കൻ നായകൻ നേടിയത് ചരിത്രനേട്ടം
Cricket
പത്ത് വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ചു; 'ഇരട്ട സെഞ്ച്വറി'യുടെ കരുത്തില്‍ ലങ്കൻ നായകൻ നേടിയത് ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 24th March 2024, 1:37 pm

ശ്രീലങ്ക-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്.

രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്കന്‍ ബാറ്റിങ്ങില്‍ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് നായകന്‍ ധനഞ്ജയ ഡി സില്‍വ നടത്തിയത്. തന്റെ ടെസ്റ്റ് കരിയറിലെ പന്ത്രണ്ടാം സെഞ്ച്വറി നേട്ടമായിരുന്നു ഇത്.

ആദ്യ ഇന്നിങ്‌സിലും താരം സെഞ്ച്വറി നേടിയിരുന്നു. 131 പന്തില്‍ 102 റണ്‍സ് ആയിരുന്നു ലങ്കന്‍ നായകന്‍ നേടിയത്. 12 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.

ഇതിനുപിന്നാലെ ഒരു ചരിത്ര നേട്ടമാണ് ശ്രീലങ്കന്‍ നായകനെ തേടിയെത്തിയത്. പത്ത് വര്‍ഷത്തിനിടെ ഒരു ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളില്‍ സെഞ്ച്വറി നേടുന്ന ആദ്യ ലങ്കന്‍ താരം എന്ന നേട്ടമാണ് ധനഞ്ജയ ഡി സില്‍വ സ്വന്തമാക്കിയത്.

മറ്റൊരു തകര്‍പ്പന്‍ നേട്ടവും ശ്രീലങ്കന്‍ നായകന്‍ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ അവസാനമായി രണ്ട് ഇന്നിങ്‌സുകളിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായും സില്‍വ മാറി. ഇതിന് മുമ്പ് ക്രിക്കറ്റില്‍ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ കാമിന്ദു മെന്‍ഡീസും സെഞ്ച്വറി നേടിയിരുന്നു. കാമിന്ദു മെന്‍ഡീസ് 127 പന്തില്‍ 102 റണ്‍സും നേടി. 11 ഫോറുകളാണ് ലങ്കന്‍ താരം നേടിയത്.

ശ്രീലങ്കയുടെ ബാറ്റിങ് തുടക്കത്തില്‍ തന്നെ തകര്‍ന്നടിയുകയായിരുന്നു. 57 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ ആണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. എന്നാല്‍ അവിടെനിന്നും ധനഞ്ജയ ഡി സില്‍വ, കാമിന്ദു മെന്‍ഡീസ് എന്നിവര്‍ ചേര്‍ന്ന് വലിയ ടോട്ടലിലേക്ക് ശ്രീലങ്കയെ നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 200 റണ്‍സിന് മുകളില്‍ വലിയ കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു.

ബംഗ്ലാദേശ് ബൗളിങ്ങില്‍ ഖാലിദ് അഹമ്മദ്, നെഹിദ് റാണ എന്നിവര്‍ മൂന്നു വീതം വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനം നടത്തി. ഷോരിഫുള്‍ ഇസ്ലാം, തൈജുല്‍ ഇസ്ലാം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: Dhananjaya De Silva create a nnew record in test