മുംബൈ: എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറിന് വലിയ ആശ്വാസം. മുതിര്‍ന്ന നേതാവ് ധനഞ്ജയ് മുണ്ഡെ എം.എല്‍.എ തിരികെയെത്തിയതാണ് പവാറിനെ സംബന്ധിച്ചിടത്തോളം ഈ നിര്‍ണ്ണായക സമയത്ത് ആശ്വാസം പകര്‍ന്നത്.
അജിത്ത് പവാറിനോടൊപ്പമാണ് ധനഞ്ജയ് എന്നാണ് കരുതിയിരുന്നത്. എന്‍.സി.പിയ്ക്കകത്ത് വലിയ സ്വാധീനമുള്ള ധനഞ്ജയ് മുണ്ഡെ അജിത്ത് പവാറിനോടൊപ്പം ഉണ്ടായാല്‍ എം.എല്‍.എമാരെ കൂറുമാറ്റിക്കാന്‍ സാധ്യതതയുണ്ടെന്നാണ് വിലയിരുത്തിയിരുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ഇന്ന് വൈകീട്ട് വൈ.ബി ചവാന്‍ സെന്ററില്‍ ചേര്‍ന്ന എന്‍.സി.പി യോഗത്തിലെത്തി ശരത് പവാറിനെ കണ്ടതോടെയാണ് എന്‍.സി.പി ക്യാമ്പുകളില്‍ ആശ്വാസമായത്.
അന്തരിച്ച ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ഡെയുടെ അനന്തരവനാണ് ധനഞ്ജയ് മുണ്ഡെ. ഗോപിനാഥ് മുണ്ഡെയുടെ മകളായ പങ്കജ മുണ്ഡെയെ പരാജയപ്പെടുത്തിയാണ് ധനഞ്ജയ് മുണ്ഡെ നിയമസഭയിലേക്ക് ജയിച്ചു കയറിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ