| Saturday, 2nd May 2020, 10:36 pm

'ഈ ഞായറാഴ്ച കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കരുത്', ജില്ലാ പൊലീസ് മേധാവികള്‍ക്ക് ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നാളെ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കടകള്‍ക്ക് നാളെ തുറക്കാമെന്നും നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്നും ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.

ഞായറാഴ്ച ദിവസം പൂര്‍ണ ഒഴിവു ദിവസമായി കണക്കാക്കണമെന്നും കടകളോ ഓഫീസുകളോ തുറക്കരുതെന്നുമാണ് ഇന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചത്. കടകളും ഓഫീസുകളും തുറക്കാന്‍ പാടില്ലെന്നും വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നാളെ ഇത് നടപ്പാക്കാന്‍ വിഷമമുണ്ടാകുമെന്നും തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി കൊണ്ടു വരാനുമാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്.

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 8 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. രോഗം ബാധിച്ചവരില്‍ ഒരാള്‍ വയനാട്ടില്‍ നിന്നാണ്. ഇതോടെ വയനാട് ഗ്രീന്‍ സോണില്‍ നിന്ന് പുറത്തായി. രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍ കണ്ണൂരിലാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 499 ആയി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more