| Wednesday, 17th October 2018, 11:28 am

ശബരിമല; ഭക്തരെ തടയുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമലയിലേക്ക് വരുന്ന ഭക്തരെ തടയുന്നവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഡി.ജി.പി പൊലീസിന് നിര്‍ദ്ദേശം നല്‍കി. നേരത്തെ സന്നിധാനത്തേക്ക് പോകുകയായിരുന്ന യുവതി, ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞതിനെത്തുടര്‍ന്ന് തിരിച്ചിറങ്ങിയിരുന്നു.

പൊലീസ് സുരക്ഷയൊരുക്കുന്നതില്‍ അലംഭാവം കാണിച്ചതിനെത്തുടര്‍ന്നായിരുന്നു ആന്ധ്രാ സ്വദേശിനിയായ മാധവിയും കുടുംബവും തിരിച്ചിറങ്ങിയത്.

അതേസമയം  ചേര്‍ത്തല സ്വദേശിനിയായ ലിബിയെ തടഞ്ഞ 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് ഭക്തര്‍ക്കായി കനത്ത സുരക്ഷയൊരുക്കിയെന്നാണ് അവകാശപ്പെട്ടിരുന്നത്.

ALSO READ: പൊലീസ് സംരക്ഷണം നല്‍കിയില്ല; ആന്ധ്രാ സ്വദേശിനി കാനനപാതയില്‍ നിന്ന് തിരിച്ചിറങ്ങി

ആരുടെയും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കില്ലെന്നും നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും ഐ.ജി മനോജ് എബ്രഹാമും പറഞ്ഞിരുന്നു.

രാവിലെ ശബരിമല അവലോകനയോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞിരുന്നു. യോഗത്തിനെത്തിയ സിവില്‍ സപ്ലൈസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ് ഗാര്‍ഡ് റൂമിന് മുന്നില്‍ “സേവ് ശബരിമല” എന്ന സംഘടനാപ്രവര്‍ത്തകര്‍ തടഞ്ഞത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more