|

തിരുവനന്തപുരത്തെ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ്; എസ്‌.പി ചൈത്ര തെരേസ ജോണിനോട് വിശദീകരണം തേടി ഡി.ജി.പി.

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം. ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ്.പി. ചൈത്ര തെരേസ ജോണിനോട് ഡി.ജി.പി. ലോക്നാഥ് ബെഹ്‌റ വിശദീകരണം തേടി. ജില്ലാ പൊലീസിലെ ഡി.സി.പി. സ്ഥാനവും തെരേസ ജോൺ വഹിക്കുന്നുണ്ട്. സി.പി.ഐ.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ നൽകിയ പരാതിയിൻ മേലാണ് ഡി.ജി.പി. എസ്.പി ചൈത്രയോടു വിശദീകരണം തേടിയത്.

Also Read മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍

തിരുവന്തപുരത്തെ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞവരെ പിടികൂടുന്നതിനാണ് സി.പി.ഐ.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിയത്. എസ്.പി. ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ബുധനാഴ്ച്ച രാത്രി അന്‍പതോളം പേരടങ്ങിയ ഡി.വൈ.എഫ്.ഐ സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞിരുന്നു.

പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത പാർട്ടിയുടെ പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു അതിക്രമം അരങ്ങേറിയത്. ഇതിനെത്തുടർന്ന് മുതിര്‍ന്ന നേതാവുള്‍പ്പെടെ അന്‍പതോളം ഡി.വൈ.എഫ്.ഐ., സി.പി.ഐ.എം. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുതിരുന്നു.

Also Read പുജ്യവും പൂജ്യവും കൂട്ടിയാല്‍ പൂജ്യം; പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് യോഗി

ഇക്കൂട്ടത്തിൽ പെട്ട ചിലർ സി.പി.ഐ.എം. ജില്ലാ കമ്മിറ്റി ഓഫീസിനുള്ളിൽ ഉണ്ട് എന്ന് വിവരം ലഭിച്ചതിനാലാണ് തങ്ങൾ അവിടെ റെയ്ഡിനായി എത്തിച്ചേർന്നതെന്നു പൊലീസ് പറയുന്നു. പാർട്ടി ഓഫീസിൽ ഉണ്ടായിരുന്ന ഏതാനും പ്രവർത്തകർ പൊലീസിനെ തടയാൻ ശ്രമിച്ചതായും പോലീസ് പറയുന്നു.