| Tuesday, 11th April 2017, 5:25 pm

'വിളിച്ചില്ലെന്നു പറയാന്‍ ഡി.ജി.പിയെന്താ സരിതയോ': ഹിമവല്‍ ഭദ്രാനന്ദ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സുരക്ഷ നല്‍കാത്തതിനെപ്പറ്റി അന്വേഷിക്കാനെത്തിയ തന്നെ അകാരണമായി അറസ്റ്റ് ചെയ്യുകയായികുന്നെന്ന് ജയില്‍ മോചിതനായ ഹിമവല്‍ ഭദ്രാനന്ദ. ഡിജി.പിയെ കാണാന്‍ അനുമതി വാങ്ങിയാണ് താന്‍ പൊലീസ് ആസ്ഥാനത്തെത്തിയതെന്നു പറഞ്ഞ ഹിമവല്‍ ഭദ്രാനന്ദ വിളിച്ചില്ലെന്ന് പറയാന്‍ ഡി.ജി.പി സരിതയാണോയെന്നും ചോദിച്ചു.


Also read ‘ഭീഷണികളില്‍ രാജ്യത്തിന്റെ അധികാരം സംരക്ഷിക്കാന്‍ ഞങ്ങള്‍ വിസ്മരിക്കില്ല’; കുല്‍ഭുഷന്റെ വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ പ്രതിഷേധം ശക്തമാക്കുമ്പോള്‍ താക്കീതുമായി പാക് പ്രധാനമന്ത്രി 


ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഡി.ജി.പി ഓഫീസിനുമുന്നില്‍ മഹിജയും ബന്ധുക്കളും നടത്തിയ സമരത്തിനിടെയായിരുന്ന പൊലീസ് ഹിമവല്‍ ഭദ്രാനന്ദയെ അറസ്റ്റ് ചെയ്തത്. ജയില്‍മോചിതനായശേഷമാണ് ഭദ്രാനന്ദ ഡിജി.പിക്കെതിരെ രംഗത്ത് വന്നത്.

സുരക്ഷയെ കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിക്കാന്‍ താന്‍ ഫോണിലൂടെയാണ് അനുമതി വാങ്ങിയിരുന്നതെന്നും ഡി.ജി.പി അനുമതി നല്‍കിയിരുന്നെന്നും പറഞ്ഞ ഭദ്രാനന്ദ അതു നിഷേധിക്കാന്‍ സംസ്ഥാന പോലീസ് മേധാവി സരിതയാണോ എന്നും ചോദിച്ചു.

11 മണിയ്ക്കും 12 മണിയ്ക്കും ഇടയ്ക്ക് കാണാനായിരുന്നു ഡി.ജി.പി അനുമതി നല്‍കിയതെന്ന് പറഞ്ഞ ഇയാള്‍ തന്റെ വാദം സ്ഥിരീകരിക്കാന്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കാമെന്നും സന്യാസിയായ താന്‍ കള്ളം പറയില്ലെന്നും പറഞ്ഞു. നേരത്തെ കേസില്‍ അറസ്റ്റിലായിരുന്ന അഞ്ചു പേര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം വരെ ശക്തമായ വാദമുഖങ്ങള്‍ ഉന്നയിച്ച പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയില്‍ ശക്തമായ വാദം ഉന്നയിച്ചില്ല.

ഗൂഢാലോചന തെളിയിക്കാന്‍ മൂന്നു ദിവസത്തെ കസ്റ്റഡി വേണമെന്നായിരുന്നു നേരത്തെ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടുമില്ല. ഒരു ദിവസത്തെ കസ്റ്റഡിയാണ് അപേക്ഷിച്ചത്. നാലു മണിക്കൂര്‍ സമയം കോടതി അദനുവദിക്കുകയും ചെയ്തിരുന്നു. നാലു പേരെ പോലീസ് സ്റ്റേഷനില്‍ വച്ചും ഷാജഹാനെ ജയിലില്‍ വച്ചുമായിരുന്നു ചോദ്യം ചെയ്തത്.

We use cookies to give you the best possible experience. Learn more