| Saturday, 10th June 2017, 9:10 pm

ഹര്‍ത്താല്‍ ദിനത്തില്‍ നെഞ്ചുവേദനയുമായി സഹായം അഭ്യര്‍ത്ഥിച്ചയാളെ ആശുപത്രിയിലെത്തിച്ച പൊലീസുകാരനെ അഭിനന്ദിച്ച് ഡി.ജി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇക്കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ (ജൂണ്‍ 8) ഹൃദയാഘാതം മൂലം നെഞ്ച് വേദനയുമായി സഹായമഭ്യര്‍ത്ഥിച്ചയാളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച പൊലീസുകാരനെ ഡി.ജി.പി ടി.പി സെന്‍കുമാര്‍ അഭിനന്ദിച്ചു. ശശിധരന്‍ എന്നയാളെയാണ് ശ്രീവരാഹം പിക്കറ്റ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിജി ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചത്.


Don”t Miss: ‘വേഷം കെട്ട് വേണ്ട, ഇതാള് വേറെയാ’; പാര്‍ട്ടിയുടെ കൊടിമരം നശിപ്പിച്ചവരെ കൈകാര്യം ചെയ്യാന്‍ പി.സി. ജോര്‍ജ്ജ് നേരിട്ടെത്തി (വീഡിയോ)


കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ശശിധരന്‍ ചികിത്സ ലഭ്യമാക്കാനായി പലരുടേയും സഹായത്തിനായി യാചിച്ചുവെങ്കിലും സഹായം കിട്ടാത്തതിനെത്തുടര്‍ന്നാണ് ശ്രീവരാഹം മാര്‍ക്കറ്റിനു സമീപം ഡ്യൂട്ടി നോക്കിയിരുന്ന വിജിയെ സമീപിച്ചത്. തന്നെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണമെന്ന ശശിധരന്റെ അഭ്യര്‍ത്ഥന കേട്ട വിജി വാഹനം ലഭ്യമല്ലാത്തതിനാല്‍ വിവരം എസ്.ഐയെ അറിയിച്ചു. തുടര്‍ന്ന് തന്റെ ബൈക്കിനു പുറകില്‍ സുരക്ഷിതമായി ശശിധരനെ കയറ്റി തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

ഡോക്ടര്‍ പരിശോധിച്ചതില്‍ ശശിധരന് ഹാര്‍ട്ട് അറ്റാക്കാണ് സംഭവിച്ചത് എന്നും വിദഗ്ധ ചികിത്സ അടിയന്തിരമായി നല്‍കുന്നതിനായി രോഗിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കണമെന്നും നിര്‍ദ്ദേശിച്ചു.


Also Read: ‘പശുവിന്റെ ഡി.എന്‍.എ മനുഷ്യന്റേതിന് യോജിച്ചത്’; കശാപ്പ് മുസ്‌ലിങ്ങളുടെ അവകാശമല്ലെന്നും ഹൈദരാബാദ് ഹൈക്കോടതി; ജഡ്ജിയുടെ വിചിത്രമായ കണ്ടെത്തലുകള്‍ ഇങ്ങനെ


ആംബുലന്‍സ് സൗകര്യം കിട്ടാത്തതിനെ തുടര്‍ന്ന് ഫോര്‍ട്ട് എസ്.ഐ ഷാജിമോനെ ഫോണില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും ഒരു വാഹനം അയച്ചുകൊടുക്കുകയും ശശിധരനെ ആ വാഹനത്തില്‍ വിജിയും, കൂടാതെ എസ്.ഐ ഷാജഹാന്‍, എസ്.സി.പി.ഒ 1417 രാജേഷ്, എ.ആര്‍. സി.പി.ഒ 6687 സിബിന്‍ എന്നിവരുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. കൃത്യസമയത്ത് ശശിധരനെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായത് എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.

ഫേസ്ബുക്കിലൂടെയാണ് വിജിയെ ഡി.ജി.പി അഭിനന്ദിച്ചത്.

ഡി.ജി.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇക്കഴിഞ്ഞ ജൂണ്‍ എട്ടിന് ഹര്‍ത്താല്‍ ദിനത്തില്‍ ഹൃദയാഘാതം മൂലമുള്ള നെഞ്ചുവേദനയുമായി സഹായമഭ്യര്‍ഥിച്ച ശശിധരന്‍ എന്നയാളെ ശ്രീവരാഹം പിക്കറ്റ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ വിജി കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചത് കേരള പോലീസിനാകെ അഭിമാനമുയര്‍ത്തിയ സംഭവമാണ്.
കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ശ്രീ. ശശിധരന്‍ അടിയന്തിര ചികിത്സ തേടുന്നതിലേയ്ക്കായി പലരുടേയും സഹായത്തിനായി യാചിച്ചുവെങ്കിലും വേണ്ട സഹായം കിട്ടാത്തതിനെത്തുടര്‍ന്നാണ് ശ്രീവരാഹം മാര്‍ക്കറ്റിനു സമീപം ഡ്യൂട്ടി നോക്കിയിരുന്ന ശ്രീ. വിജിയെ സമീപിച്ചത്. തന്നെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണമെന്ന് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പെട്ടെന്ന് വാഹനം ലഭ്യമല്ലാത്തതിനാല്‍ വിജി വിവരം എസ്.ഐയെ ഫോണ്‍ മുഖാന്തിരം അറിയിച്ചതിനു ശേഷം തന്റെ ബൈക്കിനു പുറകില്‍ സുരക്ഷിതമായി ശ്രീ. ശശിധരനെ കയറ്റിയിരുത്തി തൊട്ടടുത്തുള്ള ആശുപത്രിയില്‍ താമസം വിനാ എത്തിച്ചു. ഡോക്ടര്‍ പരിശോധിച്ചതില്‍ ശ്രീ. ശശിധരന് ഹാര്‍ട്ട് അറ്റാക്കാണ് സംഭവിച്ചത് എന്നും വിദഗ്ധ ചികിത്സ അടിയന്തിരമായി നല്‍കുന്നതിനായി രോഗിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കണമെന്നും നിര്‍ദ്ദേശിച്ചു. ആശുപത്രിയിലും മറ്റും ആംബുലന്‍സ് സൗകര്യം കിട്ടാത്തതിനെ തുടര്‍ന്ന് ഫോര്‍ട്ട് എസ്.ഐ ആയ ശ്രീ. ഷാജിമോനെ ഫോണില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും ഒരു വാഹനം അയച്ചുകൊടുക്കുകയും ശ്രീ. ശശിധരനെ അതില്‍ കയറ്റി ശ്രീ. വിജിയും, കൂടാതെ എസ്.ഐ(ജി) ശ്രീ. ഷാജഹാന്‍, എസ്.സി.പി.ഒ 1417 രാജേഷ്, ഏ.ആര്‍. സി.പി.ഒ 6687 സിബിന്‍ എന്നിവരുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. കൃത്യസമയത്ത് ശ്രീ. ശശിധരനെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടാണ് അേദഹത്തിന്റെ ജീവന്‍ രക്ഷിക്കാനായത് എന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടു.
ഹൃദയത്തില്‍ ചേര്‍ത്ത് അഭിനന്ദിക്കേണ്ട, പോലീസിനെക്കുറിച്ച് അഭിമാനം തോന്നുന്ന, ആപത്ഘട്ടങ്ങളില്‍ ആശ്വാസമെത്തിക്കുന്ന ഇത്തരം പ്രവൃത്തികളാണ് നാട് പ്രതീക്ഷിക്കുന്നത്. അഭിനന്ദനങ്ങള്‍…

Latest Stories

We use cookies to give you the best possible experience. Learn more