അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കേണ്ടതില്ല
national news
അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കേണ്ടതില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th June 2021, 11:04 am

ന്യൂദല്‍ഹി: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്. 18 വയസ്സിന് താളെയുള്ളവര്‍ക്ക് റെംഡിസിവര്‍ മരുന്ന് നല്‍കരുതെന്നും ഡി.ജി.എച്ച്.എസ്. പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ആറ് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വേണമെങ്കില്‍ മാസ്‌ക് ധരിക്കാമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലും ഡോക്ടറുടെ നിര്‍ദേശ പ്രകാരവും മാത്രമേ ഇവരെ മാസ്‌ക് ധരിപ്പിക്കാവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു.

അതേസമയം രാജ്യത്ത് പുതുതായി 94,052 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. പുതിയതായി 6,148 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 2,91,83,121 കേസുകളും 3,59,676 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തില്‍ താഴെയാണ് പുതിയ കൊവിഡ് കേസുകള്‍ എന്നത് ആശ്വസകരമാണ്.

11,67,952 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 2,76,55,493 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും മരണ സംഖ്യയില്‍ കുറവ് വരാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. രാജ്യത്ത് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 23,90,58,360 ആയി ഉയര്‍ന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: DGHS reviews Covid-19 guidelines: Masks not recommended for children aged under 5