| Saturday, 20th October 2012, 2:46 pm

കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് റദ്ദാക്കി. ഡയരക്ടറേറ്റ് ജനറല്‍ഓഫ്‌ സിവില്‍ ഏവിയേഷന്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

സേവനം സംബന്ധിച്ച് മറുപടി നല്‍കാത്തതും കഴിഞ്ഞ പത്ത് മാസത്തിനിടെ സര്‍വീസുകള്‍ ഇടയ്ക്കിടെ റദ്ദാക്കിയതുമാണ് ലൈന്‍സ് റദ്ദാക്കാന്‍ കാരണമായതെന്ന് ഡി.ജി.സി.എ അറിയിച്ചു.

കമ്പനിയിലെ ലോക്കൗണ്ട് നീട്ടുമെന്ന് കമ്പനിയുടെ ചീഫ് എക്‌സ്‌ക്യൂട്ടീവ് ഓഫീസറായ സഞ്ജയ് അഗര്‍വാള്‍ കഴിച്ച ദിവസത്തെ ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചിരുന്നു. എയര്‍ലൈന്‍സിന്റെ ശൈത്യകാല സര്‍വീസുകളുടെ സമയക്രമവും ഡി.ജി.സി.ഐ അംഗീകരിച്ചിരുന്നില്ല.[]

ഏഴ് മാസത്തെ ശമ്പളം മുടങ്ങിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചപ്പോഴാണ് ഒക്ടോബര്‍ ഒന്ന് മുതല്‍ കമ്പനി ലോക്കൗട്ട് പ്രഖ്യാപിച്ചത്.

അതേസമയം, മുന്‍കൂര്‍ അനുമതിയില്ലാതെ സര്‍വീസ് റദ്ദാക്കിയതിനെത്തുടര്‍ന്ന് ഡി.ജി.സി.എ കിങ്ഫിഷറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ വേണ്ടിയുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നായിരുന്നു കിങ്ഫിഷറിന്റെ വിശദീകരണം.
കഴിഞ്ഞ നവംബര്‍ മുതല്‍ കിങ്ഫിഷര്‍ പ്രതിസന്ധി നേരിടുകയായിരുന്നു.

ഷെഡ്യൂള്‍ പാലിച്ച് സര്‍വീസ് നടത്താന്‍ സാധിക്കുമെന്നുറപ്പുണ്ടെങ്കില്‍ മാത്രമേ കിങ്ഫിഷറിന് സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി നല്‍കൂ എന്ന് വ്യോമയാന മന്ത്രി അജിത് സിങ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more