ന്യൂദൽഹി: മാനദണ്ഡങ്ങൾ അനുസരിക്കാത്തതിന് എയർ ഇന്ത്യക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി ഇന്ത്യൻ വ്യോമയാന റെഗുലേറ്റർ ഡി.ജി.സി.എ.
ഇത് രണ്ടാം തവണയാണ് എയർ ഇന്ത്യക്കെതിരെ ഡി.ജി.സി.എ പത്ത് ലക്ഷം രൂപ പിഴ ചുമത്തുന്നത്. ഡി.ജി.സി.എ മാനദണ്ഡങ്ങൾ പ്രകാരം എയർ ഇന്ത്യ യാത്രക്കാർക്ക് ലഭ്യമാക്കേണ്ട സംവിധാനങ്ങളും നഷ്ടപരിഹാരങ്ങളും വിലയിരുത്താൻ എയർ ഇന്ത്യ പ്രവർത്തിക്കുന്ന ദൽഹി, കൊച്ചി, ബാംഗ്ലൂർ എയർപോർട്ടുകളിൽ ഈ വർഷം മേയ് മാസത്തിലും സെപ്റ്റംബറിലും പരിശോധന നടന്നിരുന്നു.
ഫ്ലൈറ്റ് വൈകിയതിനെ തുടർന്ന് പ്രയാസം നേരിട്ട യാത്രക്കാർക്ക് എയർ ഇന്ത്യ ഹോട്ടൽ താമസം ലഭ്യമാക്കിയില്ല എന്നും ചില എയർപോർട്ട് ജീവനക്കാർക്ക് പരിശീലനം നൽകിയില്ല എന്നും സേവനം നടത്താനാകാത്ത സീറ്റുകളിൽ യാത്ര ചെയ്യേണ്ടി വന്ന അന്താരാഷ്ട്ര ബിസിനസ് ക്ലാസ് യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകിയില്ല എന്നുമായിരുന്നു ഡി.ജി.സി.എ കണ്ടെത്തിയത്.
CONTENT HIGHLIGHT: DGCA imposes ₹10 lakh fine on Air India for not obeying rules